
തിരുവനന്തപുരം: ഭരണാധികാരിയും ഭരണരീതിയും മാറിയാൽ നാട് വികസനത്തിലേക്ക് കുതിക്കുമെന്ന് തെളിയിച്ച പന്ത്രണ്ട് വർഷങ്ങളാണ് പൂർത്തിയായതെന്ന് ബി.ജെ.പി.സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.മോദി ഭരണത്തിൽ 12വർഷങ്ങൾ പൂർത്തിയാക്കിയതിന്റെ ആഘോഷത്തിന്റെ ഭാഗമായി ബി.ജെ.പി സംഘടിപ്പിച്ച നവഭാരത സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോദിസർക്കാർ കൊണ്ടുവന്ന ആത്മനിർഭർ ഭാരതിനെ പരിഹസിച്ച് രാഹുൽ ഗാന്ധിയും മുൻ ആർ.ബി.ഐ ഗവർണർ രഘുറാം രാജനും പ്രവചിച്ചിരുന്നത് ഭാരതത്തിൽ നിർമ്മാണ മേഖല വിജയിക്കില്ലെന്നാണ്. അതേ നിർമ്മാണമേഖലയിലൂടെ ഇന്ത്യ ഇന്ന് ലോകത്തെ ഏറ്റവും ശക്തമായ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി വളർന്നു. കൃത്യമായ നയരൂപീകരണം നടപ്പിലാക്കിയാണ് മോദി സർക്കാർ പ്രവർത്തിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ അദ്ധ്യക്ഷത വഹിച്ചു വി.മുരളീധരൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. തെരുവോര കച്ചവടക്കാരിയായ എസ്.സുമതിയെ പ്രധാനമന്ത്രിയുടെ പി.എം.സ്വനിധി പദ്ധതിയിൽ ചേർത്ത് ഈടില്ലാത്ത സംരംഭക വായ്പയ്ക്ക് അർഹയാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |