SignIn
Kerala Kaumudi Online
Wednesday, 20 May 2026 3.47 AM IST

ലാലേട്ടന് നാളെ 66ന്റെ ചെറുപ്പം

dd

തിരുവനന്തപുരം: മലയാളികളുടെ നിത്യവിസ്മയമായ മോഹൻലാലിന് നാളെ 66-ാം പിറന്നാൾ. കൊച്ചിയിലെ വീട്ടിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ലാലേട്ടൻ പിറന്നാൾ കേക്ക് മുറിക്കും. ആശംസാറീൽസുകൾ ഒരുക്കി ആരാധകരും തയ്യാറായി കഴിഞ്ഞു. രേവതി നക്ഷത്രത്തിലാണ് ജനനം. ജൂൺ 11നാണ് ഇടവത്തിലെ രേവതി. കൂടുതൽ ആഘോഷങ്ങൾ വേണ്ടെന്ന് സുഹൃത്തുക്കളോട് മോഹൻലാൽ ആവിശ്യപ്പെട്ടിട്ടുണ്ട്.

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'അതിമനോഹരം' എന്ന സിനിമയുടെ തൊടുപുഴയിലെ ലൊക്കേഷനിലാണ് മോഹൻലാൽ ഇപ്പോൾ. സെറ്റിലും പിറന്നാൾ ആഘോഷം പ്ലാൻ ചെയ്യുന്നുണ്ട്. 'ദൃശ്യം 3' പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്യും.

ഫാൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നാളെ പഠനോപകരണ വിതരണം, ആശുപത്രികളിൽ വീൽ ചെയർ വിതരണം തുടങ്ങിയവ ഉണ്ടാകും. സംഘടനയിലെ അംഗങ്ങൾക്ക് ഇൻഷ്വറൻസ് കവറേജ് നൽകുന്ന പദ്ധതിയും ഉണ്ടാകും. തിരുവനന്തപുരത്ത് മാനവീയം വീഥിയിൽ മ്യൂസിക് ഷോയും ഉണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MOHANLAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA