
തിരുവനന്തപുരം: ക്രിപ്‌റ്റോ കറൻസി ഇടപാടിലൂടെ വെറ്ററിനറി ഡോക്ടറുടെ 54 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. നേമം കരുമം സ്വദേശിയായ റിട്ട വെറ്ററിനറി ഡോക്ടറുടെ പണമാണ് പലതവണയായി കവർന്നത്. ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപം നടത്തിയാൽ വൻ ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് 2022 ഓഗസ്റ്റ് 31 മുതൽ കഴിഞ്ഞവർഷം നവംബർ വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്.
+601161146700 എന്ന ടെലഗ്രാം എന്ന അക്കൗണ്ടിലൂടെയാണ് തട്ടിപ്പ് സംഘം ഡോക്ടറുമായി ബന്ധപ്പെട്ടത്. ക്രിപ്‌റ്റോ മൈനിംഗിലൂടെ വൻതുക ലഭിക്കുമെന്ന് വിശ്വസിച്ച് ഡോക്ടർ ക്രിപ്റ്റോ വാലറ്റിലേക്ക് പണം നിക്ഷേപിപ്പിക്കുകയായിരുന്നു. 36 തവണയായാണ് പണം നൽകിയത്. പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാതെ വതോടെയാണ് സൈബർ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. താൻ ക്രിപ്റ്റോ അക്കൗണ്ടിൽ നിക്ഷേപം നടത്താറുണ്ടെന്നും ഓൺലൈനായാണ് ക്രിപ്റ്റോ ഇടപാടിനെക്കുറിച്ച് മനസ്സിലാക്കിയതെന്നും പരാതിക്കാരൻ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |