SignIn
Kerala Kaumudi Online
Wednesday, 10 June 2026 8.29 AM IST

ചലച്ചിത്ര അക്കാഡമി ചെയർമാന്റെ ചുമതല പ്രേംകുമാറിന്

READ ENGLISH VERSION
pp

തിരുവനന്തപുരം: ചലച്ചിത്ര അക്കാഡമി ചെയർമാന്റെ താത്കാലിക ചുമതല നടൻ പ്രേംകുമാറിന്. നിലവിൽ വൈസ് ചെയർമാനാണ്. രഞ്ജിത്ത് രാജിവച്ച ഒഴിവിലാണ് പ്രേംകുമാറിന്റെ നിയമനം. ഇതാദ്യമായാണ് അക്കാഡമി ചെയർമാൻ സ്ഥാനത്ത് സംവിധായകൻ അല്ലാത്ത ഒരാൾ വരുന്നത്.

മുതിർന്ന സംവിധായകൻ ഷാജി എൻ. കരുണിന്റെ പേര് അക്കാ‌ഡമി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ബീന പോളിനെ ചെയർപേഴ്സൺ ആക്കണമെന്ന ആവശ്യം ഡബ്ല്യു.സി.സി ഉന്നയിച്ചിരുന്നു.

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം, സിനിമ കോൺക്ലേവ്, ഐ.എഫ്.എഫ്‌.കെ ഉൾപ്പെടെയുള്ള ദൗത്യങ്ങളാണ് പ്രേംകുമാറിനു മുന്നിലുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA