
തിരുവനന്തപുരം:ആഭ്യന്തരമന്ത്രി അമിത്ഷായുടെ സന്ദർശനത്തിനിടെയുള്ള സുരക്ഷാവീഴ്ച അങ്ങേയറ്റം ഗൗരവതരമാണെന്നും കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയുണ്ടാവണമെന്നും വി.മുരളീധരൻ എം.എൽ.എ.
വി.വി.ഐ.പി.വാഹനത്തിന് തൊട്ടടുത്തേക്ക് ആക്രമണലക്ഷ്യത്തോടെയാണ് കുറേയാളുകൾ പാഞ്ഞടുത്തത്. സുരക്ഷാമാനദണ്ഡങ്ങൾ പൊലീസ് കാറ്റിൽപ്പറത്തിയെന്ന് വ്യക്തമാണ്. ഭരണകക്ഷി പ്രവർത്തകർക്ക് സൗകര്യമൊരുക്കാനായിരുന്നു ഇതെന്ന് സംശയിക്കുന്നു. വകുപ്പുതല അന്വേഷണം നടത്തി ആഭ്യന്തരവകുപ്പ് നടപടിയെടുക്കണം.
പിണറായിവിജയന്റെ വസതിയിൽ റെയ്ഡിനെത്തിയ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ അക്രമം കേരളം മറന്നിട്ടില്ല. ഭാഗ്യംകൊണ്ടാണ് ഉദ്യോഗസ്ഥർ രക്ഷപെട്ടത്. പൊലീസിന്റെ ഇന്റലിജൻസ് സംവിധാനം തകർന്നു എന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. വി.ഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും കീഴിൽ പൊലീസ് വേരറ്റ മരമായോ എന്ന് സർക്കാർ പറയണമെന്നും മുരളീധരൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |