
ചർച്ച ചെയ്യാത്ത ഉമ്മൻ ചാണ്ടി ഇൻഷ്വറൻസിനെ പറ്റിയും വ്യാജപ്രചാരണം.
തിരുവനന്തപുരം: സർക്കാർ ആശുപത്രികളെ തരംതാഴ്ത്താൻ എക്കാലവും ഒരു ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. ഇത് ഏത് സർക്കാർ ഭരിച്ചാലുമുണ്ട്. ഈ ലോബിയെ നിരുത്സാഹപ്പെടുത്തണം.
ആരോഗ്യമേഖല സ്വകാര്യവൽക്കരിക്കുമെന്ന പ്രചാരണം തെറ്റാണ്. സംസ്ഥാനത്തിന്റെ ധനസ്ഥിതിയനുസരിച്ച് പുതിയ കെട്ടിടങ്ങൾ സർക്കാർ ചെലവിൽ നിർമ്മിക്കുന്നത് പ്രായോഗികമല്ല. ഒന്നാമത് ഡോക്ടർമാരുടെ അനുപാതം കൂട്ടണം.
അതിന് ചെലവ് വരും. കോടികൾ പലർക്കും കൊടുക്കാനുമുണ്ട്. അത് കൊടുക്കണം. അതിന്റെ കൂടെ സർക്കാർ കെട്ടിടം പണിയാൻ ചില്ലറ പ്രയാസമല്ല. അതിനാലാണ് സി.എസ്.ആർ ഫണ്ട് ഉപയോഗിക്കേണ്ടി വരുന്നത്.
ജനാധിപത്യ സർക്കാരിന് ആലോചിക്കാൻ പോലും കഴിയാത്ത കാര്യങ്ങളാണ് വ്യാജ വാർത്തയായി ചമയ്ക്കുന്നത്.ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി സംബന്ധിച്ചും വ്യാജ വാർത്ത വന്നു.സ്വകാര്യ ആശുപത്രികളിലാണ് നടപ്പാക്കുകയെന്നാണ് പ്രചാരണം. പദ്ധതി എങ്ങനെ നടപ്പാക്കണമെന്ന് യു.ഡി.എഫിലോ മന്ത്രിസഭയിലോ ചർച്ച ചെയ്തിട്ടുപോലുമില്ലെന്നും മന്ത്രി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |