
തിരുവനന്തപുരം : ബാലഗോകുലം രാജ്യത്ത് വിലക്കുള്ള സംഘടനയല്ലെന്നും രാജ്യത്തെ നിയമം അനുസരിച്ച് പ്രവർത്തിക്കുന്ന കൂട്ടായ്മയാണെന്നും വി.മുരളീധരൻ എം.എൽ.എ പറഞ്ഞു. വൈസ് ചാൻസലർമാർ വിഭജന അജണ്ടകൾ മുന്നോട്ടുവയ്ക്കുന്ന സംഘടനകളുടെ പരിപാടിയിൽ പങ്കെടുക്കുന്നുവെന്നാരോപിച്ചുള്ള മന്ത്രി റോജി എം.ജോണിന്റെ ഉൾപ്പെടെയുള്ള വിമർശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മന്ത്രിക്ക് അസഹിഷ്ണുതയാണ്. വെറുതെ വിവാദമുണ്ടാക്കുന്ന മന്ത്രി, ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണം ചെയ്യുന്ന കാര്യങ്ങൾ ആലോചിക്കണം. ശ്രീകൃഷ്ണ ജയന്തി രാജ്യമെങ്ങും ആഘോഷിക്കുന്ന സാംസ്‌കാരിക ഉത്സവമാണ്. ഭരണഘടനയുടെ ആദ്യപതിപ്പിൽ സാംസ്‌കാരിക പുരുഷനായാണ് ശ്രീകൃഷ്ണനെ അവതരിപ്പിച്ചത്. സുഗതകുമാരി ടീച്ചറും കുഞ്ഞുണ്ണി മാഷുമെല്ലാം ശോഭയാത്രയിൽ പങ്കെടുത്തിട്ടുണ്ട്. ഇവരെല്ലാം വിഭജന ആശയം മുന്നോട്ടുവച്ചവരാണോയെന്നും മുരളീധരൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |