SignIn
Kerala Kaumudi Online
Saturday, 03 October 2026 10.01 PM IST

പിഎം ശ്രീയിൽ തിരക്കിട്ട് നടപടി വേണ്ട,​ മന്ത്രിമാർ വിവാദങ്ങൾ ഉണ്ടാകാതെ നോക്കണമെന്ന് ലീഗ് നേതൃത്വം

READ ENGLISH VERSION
pm-shri-

മലപ്പുറം: മന്ത്രിമാരുടെയും എം.എൽ.എമാരുടെയും എം.പിമാരുടെയും നൂറു ദിവസത്തെ പ്രവർത്തനം വിലയിരുത്തി മുസ്ലിംലീഗ് യോഗം. പി.എം ശ്രീ പദ്ധതിയിൽ തിരക്കിട്ട് നടപടി വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രിയോട് യോഗം നിർദ്ദേശിച്ചു. മന്ത്രിമാരും ജനപ്രതിനിധികളും മാദ്ധ്യമങ്ങൾക്ക് മുമ്പിലും പൊതുവിലും ശ്രദ്ധിക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർദ്ദേശം നൽകി. വിവാദങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും സമൂഹ മാദ്ധ്യമ പോസ്റ്റുകളിലും ശ്രദ്ധ വേണമെന്നും തങ്ങൾ പറഞ്ഞു. കെ.എം. ഷാജിയുടെ ആഡംബരക്കാർ വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു തങ്ങളുടെ പരാമർശം. അതേസമയം ഷാജിയെ പേരെടുത്ത് പരാമർശിച്ചില്ല.

പി.എം ശ്രീയിൽ നിന്ന് പിൻമാറാൻ ആവില്ല എന്ന് മന്ത്രി ഷംസുദ്ദീൻ യോഗത്തെ അറിയിച്ചെങ്കിലും തത്കാലം ചാടിക്കയറി നടപടി വേണ്ടെന്നാണ് നിർദ്ദേശം. ഭരണ പരിഷ്കാര കമ്മിഷൻ നിയമനം മുന്നണിയിൽ ചർച്ച ചെയ്ത് യോജിപ്പോടെ എടുത്തതാണെന്നും വിവാദത്തിൽ കഴമ്പില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി യോഗത്തെ അറിയിച്ചു.

മലപ്പുറത്തെ വാഴയൂരിലാണ് നൂറുദിന അവലോകന യോഗം നടക്കുന്നത്. മണ്ഡലത്തിലും സംസ്ഥാനത്തും ചെയ്യേണ്ട വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് വിദഗ്ദ്ധർ പങ്കെടുത്ത ഓറിയന്റേഷൻ ക്ലാസും ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വികസന പ്രവർത്തനങ്ങൾക്ക് പ്ലാൻ ഉണ്ടാക്കാനും യോഗം നിർദ്ദേശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUSLIM LEAGUE, LEAGUE, PM SHRI, KM SHAJI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA