
തൃശൂർ: ഇന്ത്യൻ രാഷ്ട്രീയത്തെ വിദ്യാർത്ഥികളും യുവാക്കളും ചേർന്ന് പുതിയ ദിശയിലേക്ക് നയിക്കുന്നതാണ് ജന്തർ മന്ദറിൽ കണ്ടതെന്നും സ്വയം അജയ്യരെന്ന് കരുതിയിരുന്നവരെയാണ് ചെറുപ്പക്കാർ മുട്ടുകുത്തിച്ചതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇന്ത്യൻ യുവത ചരിത്രം മാറ്റിയെഴുതുകയാണ്. ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച രക്തസാക്ഷി കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥികളും യുവാക്കളും തൊഴിലാളികളും കർഷകരും അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളും അണിചേർന്ന് പോരാട്ടം സംഘടിപ്പിക്കുമ്പോഴാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപംകൊള്ളുന്നത്. ആയുധപ്പുരയിലെ വെടിക്കോപ്പുകളല്ല ചരിത്രം നിർണയിക്കുകയെന്ന ഗ്രാംഷിയുടെ വാക്കുകളെ സാധൂകരിക്കുന്നതാണ് ജന്തർ മന്ദർ പോരാട്ടം. അധികാരമേറ്റ് മുന്നുമാസത്തിനിടെ കേരളത്തിന്റെ എല്ലാ പാരമ്പര്യവും സമ്പത്തും വിൽക്കാൻ തീരുമാനിച്ച സർക്കാരാണ് കേരളത്തിൽ വി.ഡി.സതീശന്റെ നേതൃത്വത്തിൽ ഭരണം നടത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |