പാലക്കാട്: യുഡിഎഫിനെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേരളത്തിലെ യുഡിഎഫ് സംവിധാനം മുഴുവൻ അലങ്കോലപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. ഒന്നും അറിയുന്നില്ലെന്ന് യുഡിഎഫ് കൺവീനർ തന്നെ പറയുന്ന സാഹചര്യമാണുള്ളത്. കോൺഗ്രസിലും യുഡിഎഫിലും വലിയ വിഭജനം ഉണ്ടായിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി വി ഡി സതീശനെ അനുകൂലിക്കുന്ന ആളുകൾ കുറവാണെന്നും അടൂർ പ്രകാശിനെ പിന്തുണയ്ക്കുന്നവരാണ് പാർട്ടിയിൽ കൂടുതലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
കൂടിയാലോചന ഇല്ലാതെ എങ്ങനെയാണ് യുഡിഎഫിൽ കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. വി ഡി സതീശന്റേത് ബിജെപി അനുകൂല നിലപാടാണെന്നും സതീശൻ സർക്കാരിന്റെ ‘സ്പോൺസർ’ ആർഎസ്എസും ബിജെപിയുമാണെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു. ആർഎസ്എസിന്റെ കടന്നാക്രമണത്തിന് മുന്നിൽ മുസ്ലിം ലീഗ് കീഴടങ്ങിയെന്നും തദ്ദേശ വകുപ്പ് മന്ത്രി കെ.എം ഷാജിയെ വാഹനത്തിൽ നിന്ന് ഇറക്കിയ ശേഷം പരാതി ഇല്ലെന്ന് പറയുന്ന സാഹചര്യമാണെന്നും അദ്ദേഹം വിമർശിച്ചു.
CPI(M) state secretary M.V. Govindan criticized the UDF, alleging that its internal affairs have become chaotic and that divisions exist within the Congress and UDF. He claimed that V.D. Satheesan has limited support and alleged that the RSS and BJP are sponsoring his government. Govindan also accused the Muslim League of yielding to RSS pressure over K.M. Shaji.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |