
ആലപ്പുഴ : 72-ാമത് നെഹ്റു ട്രോഫി ജലതോസവം ഇന്ന് പുന്നമടക്കായലിൽ അരങ്ങേറും. 22ചുണ്ടനുകൾ ഉൾപ്പെടെ 71 കളിവള്ളങ്ങൾ പങ്കെടുക്കുന്ന വള്ളംകളി ഉച്ചയ്ക്ക് രണ്ടിന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ,മന്ത്രിമാരായ രമേശ് ചെന്നിത്തല,എം.ലിജു,പി.സി.വിഷ്ണുനാഥ്,ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ,എം.പിമാരായ കെ.സി.വേണുഗോപാൽ,കൊടിക്കുന്നിൽ സുരേഷ് എന്നിവർ പങ്കെടുക്കും.രാവിലെ 11ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ ആരംഭിക്കും. ഉദ്ഘാടന സമ്മേളനത്തിനുശേഷം വള്ളങ്ങളുടെ മാസ്ഡ്രിൽ അരങ്ങേറും.തുടർന്ന് ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്‌സും പിന്നാലെ ചെറുവള്ളങ്ങളുടെ ഫൈനലും നടക്കും.ശേഷമാണ് ചുണ്ടൻ ഫൈനൽ മത്സരങ്ങൾ. 25 ലക്ഷം രൂപയാണ് നെഹ്റു ട്രോഫി ജേതാക്കൾക്കുള്ള സമ്മാനത്തുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |