SignIn
Kerala Kaumudi Online
Friday, 23 October 2026 8.04 PM IST

നവീൻ ബാബുവിന്റെ മരണം: സി.ബി.ഐ അന്വേഷണം ഇല്ല

naveen-babu-

കൊച്ചി: എ.ഡി.എം നവീൻ ബാബുവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന ഭാര്യ കെ. മഞ്ജുഷയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. പ്രത്യേക പൊലീസ് സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം ശരിയായ ദിശയിലാണെന്ന് കേസ് ഡയറി പരിശോധിച്ചു വിലയിരുത്തിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്.

സി.ബി.ഐ അന്വേഷണം അനിവാര്യമാക്കുന്ന എന്തെങ്കിലും പിഴവ് അന്വേഷണത്തിൽ ചൂണ്ടിക്കാട്ടാൻ ഹർജിക്കാരിക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി വിലയിരുത്തി. അന്വേഷണ സംഘത്തെ സംശയിക്കാൻ കാരണമില്ല. അന്വേഷണം തുടക്കം മുതൽ ശരിയായ രീതിയിലാണെന്നും വ്യക്തമാക്കി. അ​തേ​ ​സ​മ​യം​ ​വി​ധി​ക്കെ​തി​രെ​ ​ഹൈ​ക്കോ​ട​തി​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ചി​നെ​ ​സ​മീ​പി​ക്കു​മെ​ന്ന്ന​വീ​ൻ​ ​ബാ​ബു​വി​ന്റെ​ ​ഭാ​ര്യ​ ​മ​ഞ്ജു​ഷ​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NAVEENBABU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA