SignIn
Kerala Kaumudi Online
Saturday, 24 October 2026 3.51 AM IST

മേജർ ജനറൽ രമേഷ് ഷൺമുഖം എൻ.സി.സി മേഖലാ മേധാവി

ramesh-shanmukham-ncc

തിരുവനന്തപുരം: കേരള- ലക്ഷദ്വീപ് എൻ.സി.സി ഡയറക്ടറേറ്റിന്റെ അഡിഷണൽ ഡയറക്ടർ ജനറലായി (എ.ഡി.ജി) മേജർ ജനറൽ രമേഷ് ഷൺമുഖം ചുമതലയേറ്റു. തമിഴ്നാട് മധുര സ്വദേശിയായ ഇദ്ദേഹം ഗുജറാത്തിലാണ് താമസം. ഇന്ത്യൻ ആർമിയുടെ 1989 ബാച്ചിലെ കോർപ്സ് ഒഫ് ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എൻജിനിയേഴ്സ് (ഇ.എം.ഇ) ഉദ്യോഗസ്ഥനാണ്.

ഇന്ത്യൻ ആർമിയുടെ പ്രധാന യുദ്ധ ടാങ്കുകൾ നവീകരിക്കുന്ന ഡൽഹിയിലെ ആർമി ബേസ് വർക്ക്‌ഷോപ്പിന് നേതൃത്വം നൽകിട്ടുണ്ട്. ആർമി ഹെഡ്ക്വാർട്ടേഴ്സ്, നോർത്തേൺ കമാൻഡ്, വഡോദരയിലെ ഇ.എം.ഇ സ്‌കൂൾ, സെക്കന്തരാബാദിലെ മിലിട്ടറി കോളേജ് ഒഫ് ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എൻജിനിയറിംഗ് എന്നിവിടങ്ങളിൽ സുപ്രധാന സ്ഥാനം വഹിച്ചിട്ടുണ്ട്.

മെക്കാനിക്കൽ എൻജിനിയറിംഗിലും മാനേജ്‌മെന്റ് സ്റ്റഡീസിലുമായി രണ്ട് പി എച്ച്.ഡികളും മെക്കാനിക്കൽ എൻജിനിയറിംഗ്, മാനേജ്‌മെന്റ് സ്റ്റഡീസ്, ബിസിനസ് സ്റ്റഡീസ്, ഫിലോസഫി എന്നിവയിൽ ബിരുദാനന്തര ബിരുദങ്ങളും നേടിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NCC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA