SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.10 AM IST

നീറ്റ് പരീക്ഷ ഇന്ന്

p

തിരുവനന്തപുരം: എം.ബി.ബി.എസ്, ബി.ഡി.എസ് അടക്കം മെഡിക്കൽ കോഴ്സുകളിൽ പ്രവേശനത്തിനുള്ള നീറ്റ് -യു.ജി പരീക്ഷ ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതൽ അഞ്ചു വരെ. അഡ്മിറ്റ് കാർഡ് https://neet.nta.nic.in/ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് മൂന്ന് പേജുകളുടെയും പ്രിന്റെടുക്കണം. അപേക്ഷയ്ക്കൊപ്പം നൽകിയ പാസ്പോർട്ട് സൈസ് ചിത്രം ആദ്യ പേജിൽ ഒട്ടിക്കണം. ഇടതു കൈയിലെ തള്ളവിരലിന്റെ അടയാളം അതിനടുത്ത് പതിക്കണം. പരീക്ഷാ ഹാളിൽ ഇൻവിജിലേറ്ററുടെ സാന്നിദ്ധ്യത്തിലായിരിക്കണം ഒപ്പിടേണ്ടത്. രാവിലെ 11മുതൽ ഒന്നര വരെയാണ് റിപ്പോർട്ടിംഗ് സമയം. ഒന്നരയ്ക്ക് ശേഷമെത്തുന്നവരെ പ്രവേശിപ്പിക്കില്ല. മെറ്റൽ ഡിറ്റക്ടർ പരിശോധനയും ബയോമെട്രിക് പരിശോധനകളുമുണ്ടാവും.

ഒ.എം.ആർ ഷീറ്റിൽ നിശ്ചിത സ്ഥലത്ത് വിദ്യാർത്ഥിയും ഇൻവിജിലേറ്ററും ഒപ്പിടണം. ലളിതമായ വസ്ത്രം ധരിക്കണം. ബെൽറ്ര് ഉപയോഗിക്കരുത്. മെറ്റൽ ഭാഗങ്ങളുള്ള വസ്ത്രം ധരിക്കരുത്. പെൺകുട്ടികൾക്ക് ഹാഫ് സ്ലീവ് ടോപ്പ്, കുർത്ത, ബോട്ടം, പാന്റ് എന്നിവ ധരിക്കാം. ആൺകുട്ടികൾ ഹാഫ് സ്ലീവ് ഷർട്ടോ ടീ ഷർട്ടോ ധരിക്കണം. അടിവസ്ത്രങ്ങളിൽ ലോഹഭാഗങ്ങൾ ഉണ്ടാകാതിരിക്കുന്നത് നല്ലത്. ഷൂ പാടില്ല. സ്ലിപ്പർ, സാൻഡൽ എന്നിവയാവാം. മതാചാരത്തിന്റെ ഭാഗമായ ഹിജാബ്, ശിരോവസ്ത്രം എന്നിവയാവാം. ഇവർ 11.30നകം പരിശോധനയ്ക്ക് ഹാജരാകണം. പരീക്ഷ തുടങ്ങി ആദ്യ ഒരു മണിക്കൂറോ തീരുന്നതിന് മുമ്പുള്ള അര മണിക്കൂറോ ടോയ്‌ലറ്റിൽ പോകാൻ അനുവദിക്കില്ല. അപേക്ഷയ്ക്കൊപ്പം അപ്‌ലോഡ് ചെയ്തതും അഡ്‌മിറ്റ് കാർഡിൽ ഒട്ടിച്ചതുമായ പാസ്പോർട്ട് സൈസ് ചിത്രം കൈയിൽ കരുതണം. ആധാറോ മറ്റേതെങ്കിലും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയുടെയോ ഒറിജിനൽ കരുതണം.

സുതാര്യമായ കുപ്പിയിൽ വെള്ളം കൊണ്ടുപോകാം. പേനയോ പേപ്പറോ കൊണ്ടു പോകേണ്ട. ചോദ്യബുക്കിന്റെ അവസാനം ഉത്തരങ്ങൾ ചെയ്തു നോക്കാനുള്ള സ്ഥലമുണ്ട്. പേന ഹാളിൽ നൽകും. വാച്ച്, മൊബൈൽ ഫോൺ, പൗച്ച്. കാൽക്കുലേറ്റർ. ബോക്സ്, പേഴ്സ്, ആഭരണങ്ങൾ, തൊപ്പി, റൈറ്റിംഗ് പാഡ്, ലോഗരിതം ടേബിൾ, ഇറേസർ, ഭക്ഷണപദാർത്ഥങ്ങൾ എന്നിവ ഹാളിൽ പാടില്ല. മൂന്നു മണിക്കൂർ പരീക്ഷയിൽ 180 ചോദ്യങ്ങളുണ്ടാവും. ഓരോന്നിനും നാല് ഓപ്ഷനുകളുമുണ്ട്. ശരിയുത്തരത്തിന് നാല് മാർക്കും തെറ്റുത്തരത്തിന് ഒരു നെഗറ്റീവ് മാർക്കുമാണ്. ആകെ 720മാർക്കാണ്. ഒരു ചോദ്യത്തിന് ശരാശരി ഒരു മിനിറ്റേ ലഭിക്കൂ. തിരുത്താൻ കഴിയില്ലെന്നതിനാൽ ശരിയുത്തരം കൃത്യമായി ഉറപ്പിച്ച് മാത്രം നൽകണം. ഒഴിവാക്കപ്പെടുന്ന ചോദ്യങ്ങൾക്ക് പരീക്ഷയെഴുതിയ എല്ലാവർക്കും നാല് മാർക്ക് നൽകും. ഭിന്നശേഷിക്കാരും സ്ക്രൈബ് സഹായം വേണ്ടവരും അതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA