SignIn
Kerala Kaumudi Online
Wednesday, 29 July 2026 1.23 AM IST

നിയമസഭാ സമിതികൾ: വിജ്ഞാപിനമിറങ്ങി

aa

തിരുവനന്തപുരം: വിവിധ നിയമസഭാ സമിതികൾ രൂപീകരിച്ച് നിയമസഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കി.കെ.എൻ.ബാലഗോപാലാണ് പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ. വി.ടി.ബൽറാം (എസ്റ്റിമേറ്റ്സ് കമ്മിറ്റി),പ്രൊഫ.ആബീദ് ഹുസൈൻ തങ്ങൾ ( പൊതുമേഖലാ സ്ഥാപനങ്ങൾ), അൻവർ സാദത്ത്(ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി)എന്നിവരാണ് മറ്റു ചെയർമാന്മാർ.അനൗദ്യോഗിക ബില്ലുകളും പ്രമേയങ്ങളും സംബന്ധിച്ച സമിതിയുടെ ചെയർമാൻ ഡോ.മാത്യു കുഴൽനാടനാണ്.

മറ്റ് സമിതികളും ചെയർമാന്മാരും : ഹർജികൾ (കെ.കെ.രമ),പ്രിവിലേജസ്, എത്തിക്സ് (എൻ.ശക്തൻ), സബോർഡിനേറ്റ് ലെജിസ്‌ലേഷൻ (നജീബ് കാന്തപുരം), ഗവൺമെന്റ് നൽകുന്ന ഉറപ്പുകൾ (പി.പ്രസാദ്), മേശപ്പുറത്തു വച്ച കടലാസുകൾ (സേവ്യർ ചിറ്റിലപ്പള്ളി), പട്ടികജാതി/പട്ടികവർഗ ക്ഷേമം ( ഐ.സി ബാലകൃഷ്ണൻ), സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം

( ഉമാ തോമസ്),പരിസ്ഥിതി (സജീവ് ജോസഫ്), പിന്നാക്ക സമുദായ ക്ഷേമം (ടി.വി ഇബ്രാഹിം), ഔദ്യോഗിക ഭാഷ ( ടി.ജെ.വിനോദ്), മത്സ്യതൊഴിലാളികളുടെയും അനുബന്ധതൊഴിലാളികളുടെയും ക്ഷേമം( സി.ആർ.മഹേഷ്), പ്രവാസികളുടെ ക്ഷേമം (പാറക്കൽ അബ്ദുള്ള), യുവജനക്ഷേമവും യുവജനകാര്യവും( സനീഷ് കുമാർജോസഫ്), മുതിർന്ന പൗരന്മാരുടെ ക്ഷേമം (തോമസ് ഉണ്ണിയാടൻ),

ചട്ടങ്ങൾ സംബന്ധിച്ച കമ്മിറ്രിയുടെ എക്സ് ഒഫീഷ്യോ ചെയർപേഴ്സൺ സ്പീക്കറായിരിക്കും.ഹൗസ് കമ്മിറ്റി, ലൈബ്രറി ഉപദേശക സമിതി എന്നിവയും രൂപീകരിച്ചു.. ഹൗസ് കമ്മിറ്റി ചെയർപേഴ്സൺ എ.കെ.എം അഷ്റഫും ,ലൈബ്രററി ഉപദേശക സമിതി ചെയർപേഴ്സൺ വർഗീസ് മാമ്മനുമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA