
ന്യൂഡൽഹി: ജൂൺ 21ന് നടക്കുന്ന നീറ്റ് യുജി പുനഃപരീക്ഷയ്ക്കുള്ള സിറ്റി നോട്ടിഫിക്കേഷൻ സ്ലിപ്പ് പുറത്തിറക്കി ദേശീയ ടെസ്റ്റിംഗ് ഏജൻസി(എൻ.ടി.എ). അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് അനുവദിച്ച പരീക്ഷാ കേന്ദ്രം ഏത് നഗരത്തിലാണെന്ന് സ്ളിപ്പിലൂടെ അറിയാം. അപേക്ഷാ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് നീറ്റ് പോർട്ടലിൽ ലോഗിൻ ചെയ്‌താൽ സിറ്റി സ്ളിപ്പ് ലഭിക്കും. അഡ്മിറ്റ് കാർഡ് പരീക്ഷാ തിയതിക്കടുപ്പിച്ച് പുറത്തിറക്കുമെന്ന് എൻ.ടി.എ അറിയിച്ചു.
നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പറും ചോർന്നുവെന്ന സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി എൻ.ടി.എ. വിദ്യാർത്ഥികൾ വ്യാജ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും എൻ.ടി.എ അറിയിച്ചു. തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ഏജൻസി വ്യക്തമാക്കി.ചോദ്യപേപ്പർ ചോർന്നതിനെ തുടർന്നാണ് മേയ് മൂന്നിന് നടന്ന ആദ്യ പരീക്ഷ മാറ്റിവയ്‌ക്കേണ്ടി വന്നത്. ഇതുമായി ബന്ധപ്പെട്ട് എൻ.ടി.എയും വിദ്യാഭ്യാസ മന്ത്രാലയവും വൻ വിമർശനമാണ് നേരിടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |