SignIn
Kerala Kaumudi Online
Saturday, 24 October 2026 3.51 AM IST

നീറ്റ് പി.ജി സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം

a

നീറ്റ് പി.ജി മെഡിക്കൽ 2024 ന്റെ സ്കോർ കാർഡ് രജിസ്‌ട്രേഷൻ ഐ.ഡി, പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ച് www.natboard.edu.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. 50 ശതമാനം വീതം സീറ്റുകൾ അഖിലേന്ത്യ കോട്ടയിലും സംസ്ഥാന കോട്ടയിലുമാണ്. നീറ്റ്‌ പി.ജി റാങ്ക് ലിസ്റ്റ് അടിസ്ഥാനമാക്കിയുള്ള മെഡിക്കൽ പി.ജി കൗൺസിലിംഗ് പ്രക്രിയയ്ക്കുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കും. കേന്ദ്രീകൃത അലോട്ടുമെന്റ് പ്രക്രിയ നാഷണൽ മെഡിക്കൽ കൗൺസിലിങ് കമ്മിറ്റിയാണ് നടത്തുന്നത്. രാജ്യത്തെ ഓൾ ഇന്ത്യ ക്വാട്ട സർക്കാർ, ഡീംഡ് മെഡിക്കൽ കോളേജുകളിലേക്കുമുള്ള പ്രവേശന പ്രക്രിയ ആരംഭിക്കും. (www.mcc.nic.in). വിവിധ സംസ്ഥാനങ്ങൾ ഇതിനകം രജിസ്ട്രേഷൻ നടപടികളാരംഭിച്ചു. ഈ വർഷം മൂന്നു അലോട്ട്മെന്റുകൾക്കു ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌ട്രേ അലോട്ട്മെന്റുണ്ടാകും.

സംസ്ഥാന പ്രവേശനപരീക്ഷ കമ്മിഷണർ കേരളത്തിലെ സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളേജുകളിലേക്കുള്ള മെരിറ്റ്, എൻ.ആർ.ഐ സീറ്റുകളിലേക്കുള്ള കൗൺസിലിംഗ് രജിസ്ട്രേഷൻ പ്രക്രിയ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക വിജ്ഞാപനം പുറത്തിറക്കും. വെബ്സൈറ്റ് www.cee.kerala.gov.in.

തമിഴ്നാട് ഗവണ്മെന്റ് സർക്കാർ, മാനേജ്‌മെന്റ്, എൻ.ആർ.ഐ സീറ്റുകളിലേക്കുള്ള രജിസ്‌ട്രേഷൻ പ്രക്രിയ www.tnhealth.tn.gov.in വഴി പൂർത്തിയാക്കാം. പുതുച്ചേരി www.centacpuducherry.in വഴി രജിസ്റ്റർ ചെയ്യാം. കർണ്ണാടക എക്സാമിനേഷൻസ് അതോറിറ്റി www.kea.kar.nic.in രജിസ്‌ട്രേഷൻ തീയതി ഉടൻ പ്രഖ്യാപിക്കും. തെലങ്കാന, ആന്ധ്ര, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങി എല്ലാ സംസ്ഥാനങ്ങളിലേക്കും നിശ്ചിത ശതമാനം സീറ്റുകളിലേക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം. 26168 എം.ഡി, 13649 എം.എസ് , 922 ഡി.എൻ.ബി സീറ്റുകളിലേക്കാണ് കൗൺസിലിംഗ് പ്രക്രിയ.

മെഡിക്കൽ പി.ജി കൗൺസലിംഗ് പ്രക്രിയയിൽ പങ്കെടുക്കുന്നവർ ചിട്ടയോടെ അലോട്ട്മെന്റ് പ്രക്രിയയിൽ പങ്കെടുക്കണം. താത്പര്യത്തിനനുസരിച് മൂന്ന് ബ്രാഞ്ചെങ്കിലും കണ്ടെത്തണം. മുൻവർഷങ്ങളിലെ അവസാന റാങ്ക്, ഫീ ഘടന എന്നിവ പ്രത്യേകം വിലയിരുത്തണം. ആവശ്യമായ സർട്ടിഫിക്കറ്റുകൾ നിശ്ചിത വലുപ്പത്തിൽ അപ്‍ലോഡ് ചെയ്യണം. രജിസ്ട്രേഷന് നിശ്ചിത ഫീസടയ്ക്കണം. ഫീസടച്ച് രജിസ്ട്രേഷന് ശേഷം നോട്ടിഫിക്കേഷൻ വരുന്ന മുറയ്ക്ക് കൗൺസിലിംഗ് പ്രക്രിയയിൽ പങ്കെടുക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA