
ന്യൂഡൽഹി: ഭീകര സംഘടനകളുടെ റിക്രൂട്ടിംഗ്, സ്ളീപ്പിംഗ് സെല്ലുകൾ എന്നിവയുമായി ബന്ധപ്പെട്ട് ഗുവാഹത്തിയിൽ രജിസ്റ്റർ ചെയ്‌ത കേസിൽ കേരളം, പശ്ചിമ ബംഗാൾ, അസാം സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്‌ഡ്. കേരളത്തിൽ പാലക്കാട് നടന്ന റെയ്ഡിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. പശ്ചിമ ബംഗാളിലെ സൗത്ത് ദിനാജ്പൂർ, ഡയമണ്ട് ഹാർബർ, ഈസ്റ്റ് ബർദ്വാൻ അടക്കം 16 ഇടങ്ങളിലായിരുന്നു റെയ്ഡ്. കിഴക്കൻ ബർദ്വാനിലെ മംഗൽകോട്ടിൽ ഒരു ഇമാമിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. റെയ്ഡിൽ ഡിജിറ്റൽ ഉപകരണങ്ങൾ, രേഖകൾ, ഡയറികൾ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. അസമിൽ നിന്ന് ആറുപേരെ അറസ്റ്റ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |