SignIn
Kerala Kaumudi Online
Saturday, 13 June 2026 1.40 AM IST

നിതിൻരാജിന്റെ മരണം, ലോൺ ആപ്പ് ജീവനക്കാരൻ നോയിഡയിൽ പിടിയിൽ

sourav

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻരാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ നോയിഡയിലെ ലോൺ ആപ്പ് സ്ഥാപനത്തിലെ ടെലികോളർ ഉത്തർപ്രദേശ് സ്വദേശി സൗരവ് അറസ്റ്റിൽ. ക്രൈംബ്രാഞ്ച് സംഘം നോയിഡയിലെത്തിയാണ് പിടികൂടിയത്. ലോൺ ആപ്പ് വായ്പയെടുത്ത നിതിനെയും അദ്ധ്യാപിക ഡോ. ലത ശശിധരനെയും ഫോണിൽ വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തിയത് ഇയാളാണ്. സ്ഥാപനത്തിന് സമീപത്തു വച്ച് മൽപ്പിടിത്തത്തിലൂടെയാണ് കീഴടക്കിയത്.

നോയിഡയിലെ വി.പി. സെക്യൂരിറ്റീസെന്ന സ്ഥാപനം 'ഇൻസ്റ്റന്റ് ഫണ്ട്സ്' എന്ന ലോൺ ആപ്പ് വഴി കോടികളുടെ ഇടപാട് നടത്തിയതായി പൊലീസ് കണ്ടെത്തി. 36 ശതമാനം കൊള്ളപ്പലിശയ്ക്കാണ് ലോൺ നൽകിയിരുന്നത്. കഴിഞ്ഞ ഏപ്രിലിൽ സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ ഋഷികേഷ് തിവാരി, പ്രശാന്ത് ഖേവൽ, പ്രകാശ് ജയ് എന്നിവർ അറസ്റ്റിലായിരുന്നു.

അന്വേഷണ സംഘത്തലവൻ ക്രൈംബ്രാഞ്ച് എസ്.പി പി.ബാലകൃഷ്ണൻ നായരുടെ നിർദ്ദേശപ്രകാരം ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരി, എസ്.ഐ മധുസൂദനൻ, എ.എസ്.ഐ പ്രമോദ് എന്നിവരാണ് നോയിഡയിൽ പോയത്. പ്രതിയെ ഇന്നലെ കണ്ണൂരിലെത്തിച്ചു.

മു​ൻ​കൂ​ർ​ ​ജാ​മ്യ​ഹ​ർ​ജി​ ​വി​ധി​പ​റ​യാ​ൻ​ ​മാ​റ്റി

കൊ​ച്ചി​:​ ​അ​ഞ്ച​ര​ക്ക​ണ്ടി​ ​ഡെ​ന്റ​ൽ​ ​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​ ​തി​രു​വ​ന​ന്ത​പു​രം​ ​സ്വ​ദേ​ശി​ ​നി​തി​ൻ​രാ​ജി​ന്റെ​ ​മ​ര​ണ​ത്തി​ൽ​ ​ഒ​ന്നാം​പ്ര​തി​ ​ഡോ.​എം.​ ​റാ​മി​ന്റെ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യ​ഹ​ർ​ജി​ ​ഹൈ​ക്കോ​ട​തി​ ​വി​ധി​പ​റ​യാ​ൻ​ ​മാ​റ്റി.​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​സു​താ​ര്യ​ത​യു​ണ്ടോ​യെ​ന്ന് ​കോ​ട​തി​ ​സം​ശ​യം​ ​പ്ര​ക​ടി​പ്പി​ച്ചു.​ ​ജ​സ്റ്റി​സ് ​എ.​ബ​ദ​റു​ദ്ദീ​നാ​ണ് ​ഹ​ർ​ജി​ ​പ​രി​ഗ​ണി​ച്ച​ത്.​ ​കേ​സു​മാ​യി​ ​ബ​ന്ധ​മി​ല്ലെ​ന്നും​ ​വ​ലി​ച്ചി​ഴ​യ്ക്കു​ക​യാ​യി​രു​ന്നെ​ന്നും​ ​പ്ര​തി​യു​ടെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​ബോ​ധി​പ്പി​ച്ചു.​ ​ലോ​ൺ​ ​ആ​പ്പു​ക​ളി​ൽ​നി​ന്നെ​ടു​ത്ത​ ​വാ​യ്പ​യും​ ​ഭീ​ഷ​ണി​ക​ളു​മാ​ണ് ​ജീ​വ​നൊ​ടു​ക്കാ​ൻ​ ​കാ​ര​ണ​മെ​ന്നും​ ​വാ​ദി​ച്ചു.​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​വേ​ട്ട​യാ​ടു​ക​യാ​ണെ​ന്ന​ ​വാ​ദം​ ​കോ​ട​തി​ ​അം​ഗീ​ക​രി​ച്ചി​ല്ല.​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​അ​വ​രു​ടെ​ ​ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് ​നി​റ​വേ​റ്റു​ന്ന​തെ​ന്നും​ ​തെ​ളി​വു​ക​ളാ​ണ് ​പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്നും​ ​കോ​ട​തി​ ​പ​റ​ഞ്ഞു.​ ​റാ​മി​ന്റെ​ ​വാ​ദ​ങ്ങ​ളെ​ ​പ്രോ​സി​ക്യൂ​ഷ​ൻ​ ​എ​തി​ർ​ത്തു.​ ​ഡോ.​റാ​മി​ന് ​പ​ങ്കു​ണ്ടെ​ന്ന​തി​ന് ​വ്യ​ക്ത​മാ​യ​ ​തെ​ളി​വു​ക​ൾ​ ​പൊ​ലീ​സി​ന്റെ​ ​പ​ക്ക​ലു​ണ്ടെ​ന്നും​ ​പ​റ​ഞ്ഞു.​ ​ഏ​പ്രി​ൽ​ ​പ​ത്തി​നാ​ണ് ​നി​തി​ൻ​രാ​ജ് ​കോ​ളേ​ജ് ​കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ​ചാ​ടി​ ​ജീ​വ​നൊ​ടു​ക്കി​യ​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NITHIN DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA