
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം മുഖ്യമന്ത്രി വി.ഡി.സതീശൻ ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കും. ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയും ഇന്ന് അവസാനിക്കും. ഇന്നുരാവിലെ ചേരുന്ന മന്ത്രിസഭായോഗത്തിൽ ധവളപത്രം വിശദമായി ചർച്ച ചെയ്യും.
കഴിഞ്ഞ പത്തുവർഷത്തെ സർക്കാരിന്റെ വരുമാന ചോർച്ചയും ധൂർത്തുമാവും പ്രധാനമായും ധവളപത്രത്തിൽ ഉൾപ്പെടുക. കിഫ്ബി ഉണ്ടാക്കിയ സാമ്പത്തിക ബാദ്ധ്യത, നികുതി പിരിവിലെ പ്രശ്നങ്ങൾ, കേന്ദ്രത്തിൽ നിന്ന് പല ഇനങ്ങളിലായി ലഭിച്ചിട്ടുള്ള തുക, ഇതിന്റെ ചെലവഴിക്കൽ, വകമാറ്റി ചെലവഴിക്കൽ തുടങ്ങിയ കാര്യങ്ങളും വിശദമായി പ്രതിപാദിക്കും. സർക്കാർ ഖജനാവിന്റെ ഇപ്പോഴത്തെ കൃത്യമായ അവസ്ഥയും വ്യക്തമാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |