SignIn
Kerala Kaumudi Online
Monday, 28 September 2026 3.23 AM IST

നിയമസഭാ സമ്മേളനം ഒക്ടോ.12 മുതൽ 29 വരെ

aa

തിരുവനന്തപുരം:പതിനാറാം നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് ഒക്ടോബർ 12ന് തുടക്കം. 12 മുതൽ 16 വരെയും 26 മുതൽ 29 വരെയും ആകെ ഒൻപത് ദിവസമാണ് സഭ ചേരുന്നത്.

റാഗിംഗ് നിരോധന ബിൽ, ഭൂമി പുനർവിതരണ ബിൽ, സ്വകാര്യ സർവകലാശാല ബിൽ ഉൾപ്പെടെ അഞ്ച് ബില്ലുകൾ പരിഗണിക്കുമെന്നാണ് അറിയുന്നത്. 15 ന് 2026-27 സാമ്പത്തിക വർഷത്തെ പുതുക്കിയ ബഡ്ജറ്റിലേക്കുള്ള ഉപധനാഭ്യർത്ഥനകളും കഴിഞ്ഞ സാമ്പത്തിക വർഷങ്ങളിലെ അധിക ധനാഭ്യർത്ഥനകളുടെ സ്റ്റേറ്റ്മെന്റ് മേശപ്പുറത്ത് വയ്ക്കലുമാണ് . 26 ന് പുതുക്കിയ ബഡ്ജറ്റിലേക്കുള്ള ഉപധനാഭ്യർത്ഥനകളെയും കഴിഞ്ഞ സാമ്പത്തിക വർഷങ്ങളിലെ അധിക ധനാഭ്യർത്ഥനകളെയും സംബന്ധിച്ച ചർച്ചയും വോട്ടെടുപ്പും.

29ന് ഉച്ചകഴിഞ്ഞ് ഒരു മണിമുതൽ പുതുക്കിയ ബഡ്ജറ്റിലേക്കുള്ള ഉപധനാഭ്യർത്ഥനകളെയും കഴിഞ്ഞ സാമ്പത്തിക വർഷങ്ങളിലെ അധിക ധനാഭ്യർത്ഥനകളെയും സംബന്ധിക്കുന്ന ധനവിനിയോഗ ബില്ലുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NIYAMASABHASAMITHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA