തിരുവനന്തപുരം : ആകാശവാണി മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു.
79 വയസ്സായിരുന്നു. രോഗബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, പോണ്ടിച്ചേരി ആകാശവാണി നിലയങ്ങളിൽ ഡയറക്ടർ ആയിരുന്നു.
തൊടുപുഴയ്ക്കടുത്ത് മേലുകാവ്, നാരകത്തിങ്കൽ കുടുംബാംഗമാണ്. റിസർവ് ബാങ്ക് മാനേജരായി വിരമിച്ച സൂസമ്മ ഐസക് ആണ് ഭാര്യ. മക്കൾ: സുനിത ഐസക്, അനിത ഐസക്. ഭൗതിക ശരീരം ചൊവ്വ രാവിലെ 9 മണിക്ക്, മുടവൻമുഗൾ കൊങ്കളത്ത് ഉള്ള വീട്ടിൽ കൊണ്ടുവരും. ഉച്ചയ്ക്ക് 2.30ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം, പാളയം സി.എസ്.ഐ ക്രൈസ്റ്റ് ചർച്ച് സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |