
ചങ്ങനാശേരി: 2025- 26 സാമ്പത്തിക വർഷത്തെ വരവ് ചെലവ് കണക്ക് പ്രകാരം എൻ.എസ്.എസിന് 214.32 കോടി രൂപയുടെ ആസ്തി. വരവ് ചെലവ് സ്റ്റേറ്റ്മെന്റും ബാക്കിപത്രവും പാസാക്കാനുള്ള ബാലൻസ് ഷീറ്റ് പൊതുയോഗം പ്രസിഡന്റ് ഡോ.എം.ശശികുമാറിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ നടന്നു.
പ്രസിഡന്റ് അവതരിപ്പിച്ച മുന്നിരുപ്പ് ഉൾപ്പെടെ 171.01 കോടി വരവും 157.45 കോടി രൂപ ചെലവും 13.55 കോടി നീക്കിയിരിപ്പും, 12.33 കോടി റവന്യൂ മിച്ചവും കാണിക്കുന്ന ഇൻകം ആന്റ് എക്സ്പന്റീച്ചർ സ്‌റ്റേറ്റ്‌മെന്റും കണക്കുകൾ പ്രകാരമുള്ള 214.32 കോടി രൂപയുടെ സ്വത്തു വിവരവും അടങ്ങുന്ന ബാക്കിപത്രവും, റിപ്പോർട്ടുമാണ് യോഗം പാസാക്കിയത്. ട്രഷറർ അഡ്വ.എൻ.വി അയ്യപ്പൻപിള്ള അവതരിപ്പിച്ച ഓഡിറ്റേഴ്സ് റിപ്പോർട്ടും ഐകകണ്‌ഠേന അംഗീകരിച്ചതായി ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |