SignIn
Kerala Kaumudi Online
Thursday, 06 August 2026 10.53 AM IST

സർക്കാർ ആരോഗ്യ കേന്ദ്രത്തിലെ ഡ്യൂട്ടിക്കിടെ നഴ്സിനെ അണലി കടിച്ചു; സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

snake-bite
ചാലിശേരി ആരോഗ്യ കേന്ദ്രം, അണലി (പ്രതീകാത്മക ചിത്രം)

പാലക്കാട്: ആരോഗ്യ കേന്ദ്രത്തിലെ ഡ്യൂട്ടിക്കിടെ നഴ്സിനെ പാമ്പ് കടിച്ചു. പാലക്കാട് ചാലിശേരി ആരോഗ്യ കേന്ദ്രത്തിൽ നഴ്സായ മിസിരിയയെ ആണ് പാമ്പ് കടിച്ചത്. അണലിയാണ് കടിച്ചതെന്നാണ് വിവരം. മിസിരിയ ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് ദിവസം മുമ്പാണ് സംഭവം. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പിൻഭാഗത്ത് നിൽക്കുമ്പോഴാണ് മിസിരിയയെ പാമ്പ് കടിച്ചത്. ആശുപത്രിക്ക് ചുറ്റും കാടുപിടിച്ച നിലയിലാണെന്ന് നാട്ടുകാർ പറയുന്നു.

പാമ്പ് കടിയേറ്റതിന് പിന്നാലെ നില ഗുരുതരമായതിനെ തുടർന്നാണ് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ മിസിരിയയെ പ്രവേശിപ്പിച്ചത്. രണ്ട് ദിവസത്തോളം ഐസിയുവിൽ കിടന്ന മിസിരിയയുടെ ആരോഗ്യനില ഇപ്പോൾ ഭേദമുണ്ടെന്നാണ് വിവരം. ദിവസേന 100 കണക്കിന് രോഗികൾ എത്തുന്ന സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ വച്ചാണ് ഒരു നഴ്സിന് പാമ്പ് കടിയേൽക്കുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.

English Summary

A nurse, Misiriya, was bitten by a viper two days ago while on duty at the Chalisery Health Centre in Palakkad. She is currently recovering in a private hospital after being admitted to ICU due to the severity of the bite. Local residents have protested, citing the overgrown surroundings of the government health center as a concern.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NURSE SNAKE BITE, GOVERNMENT HEALTH CENTRE SNAKE BITE, NURSE SNAKE BITE KERALA, SNAKE BITE TREATMENT, NURSE MALAYALAM NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA