SignIn
Kerala Kaumudi Online
Saturday, 24 October 2026 5.56 AM IST

ക്രിമിനലുകൾക്ക് തുണയായത് നഴ്സിംഗ് കൗൺസിൽ നിലപാട് രണ്ടരവർഷം മുമ്പ് കുറ്റക്കാരെ സംരക്ഷിച്ചു

READ ENGLISH VERSION

nursing-college-ragging-

തിരുവനന്തപുരം: കോട്ടയം നഴ്സിംഗ് കോളേജിൽ അതിക്രൂര പീഡനം നടത്താൻ റാഗിംഗ് ക്രിമിനലുകൾക്ക് ധൈര്യം പകർന്നത് കേരള നഴ്സിംഗ് കൗൺസിൽ രണ്ടരവർഷം മുമ്പ് സ്വീകരിച്ച നിലപാട്. അന്ന് റാഗിംഗ് പരാതി അട്ടിമറിച്ച് കുറ്റക്കാരെ സംരക്ഷിച്ചു. പ്രിൻസിപ്പൽ പുറത്താക്കിയ മൂന്നു വിദ്യാർത്ഥികളെ കൗൺസിൽ അംഗങ്ങളുടെ റിപ്പോർട്ടിനെ തുടർന്ന് തിരികെ പ്രവേശിപ്പിച്ചു. അന്നും പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നത് കേരള ഗവ.സ്റ്റുഡന്റ്സ് നഴ്സ‌സ് അസോസിയേഷൻ (കെ.ജി.എസ്.എൻ.എ) പ്രവർത്തകർ. ഇതോടെ എന്തുചെയ്താലും സംഘടനയുടെ പിടിപാടിൽ സംരക്ഷിക്കാൻ ആളുണ്ടെന്ന തോന്നൽ അക്രമികൾക്കുണ്ടായി. റാഗിംഗ് തുടർന്നു. പരാതിപ്പെടാൻ ഇരകൾക്ക് ഭയമായി.

കൗൺസിലിന്റെ അന്നത്തെ രജിസ്ട്രാറായിരുന്ന ഡോ.സുലേഖ എ.ടിയാണ് ഇപ്പോൾ കോട്ടയം നഴ്സിംഗ് കോളേജിന്റെ പ്രിൻസിപ്പൽ. 2022 ജൂൺ 22ന് കോളേജിന്റെ ബിരുദദാന ചടങ്ങിനിടെ ജനറൽ നഴ്സിംഗ് വിദ്യാർത്ഥികളെ ബി.എസ്‌‌സി നഴ്സിംഗ് വിദ്യാർത്ഥികൾ അതിക്രൂരമായി മർദ്ദിച്ചു. മൂന്ന് ജനറൽ നഴ്സിംഗ് വിദ്യാർത്ഥികളെ പ്രിൻസിപ്പൽ 15 ദിവസത്തേക്ക് സ‌സ്പെൻഡ് ചെയ്തു. നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ജി.എസ്.എൻ.എ നഴ്സിംഗ് കൗൺസിലിന് പരാതി നൽകി.

കൗൺസിൽ യോഗത്തിൽ പ്രിൻസിപ്പലിനെയും വിദ്യാർത്ഥികളെയും നേരിൽ കേൾക്കാൻ അംഗങ്ങളായ ഉഷാദേവി.പി, സിബി മുകേഷ് എന്നിവരെ ചുമതലപ്പെടുത്തി. ഇതിന് വിരുദ്ധമായി ബീന ബി, സുശീല എസ്. എന്നീ അംഗങ്ങളാണ് കോളേജിലെത്തി മൊഴിയെടുത്തത്. ഇവർ കുറ്റക്കാർക്ക് അനുകൂലമായ റിപ്പോർട്ട് നൽകി. തുടർന്ന് കോളേജിൽ നിന്നും ഹോസ്റ്റലിൽ നിന്നും പുറത്താക്കിയ മൂന്നുപേരെയും തിരികെ പ്രവേശിപ്പിച്ചു.

അന്നു പഴി പ്രിൻസിപ്പലിന്

അന്ന് പ്രിൻസിപ്പൽ നടത്തിയ അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്നും വിദ്യാർത്ഥികൾ നിരപരാധികളെന്നുമായിരുന്നു കൗൺസിൽ അംഗങ്ങളുടെ നിലപാട്

ആനുകൂല്യം തടഞ്ഞതും ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയതും തെറ്റാണെന്ന് നിരീക്ഷിച്ചു.

ആനുകൂല്യങ്ങൾ മുൻകാല പ്രാബല്യത്തോടെ നൽകാനും തീരുമാനിച്ചു

വിദ്യാർത്ഥികളോട് പ്രതികാര നടപടി പാടില്ലെന്ന് പ്രിൻസിപ്പലിന് നിർദ്ദേശവും നൽകി

നേരത്തെ പരാതി ഉയർന്നപ്പോൾ നിഷ്പക്ഷമായി ഇടപെട്ട് മാതൃകാപരമായി നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഇപ്പോൾ അതിക്രൂരമായ പീഡനം ഉണ്ടാകില്ലായിരുന്നു. നഴ്സിംഗ് കൗൺസിലിന് ഗുരുതര വീഴ്ചയുണ്ടായി.

-ഷോബി ജോസഫ്

സംസ്ഥാന പ്രസിഡന്റ്

യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NURSING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA