SignIn
Kerala Kaumudi Online
Friday, 23 October 2026 5.48 PM IST

നഴ്സിംഗ് പ്രവേശനം: നിലപാട് കടുപ്പിച്ച് മാനേജ്മെന്റുകൾ സർക്കാർ വിളിച്ച യോഗം മാറ്റി

READ ENGLISH VERSION
nursing

തിരുവനന്തപുരം: സംസ്ഥാന പ്ലസ്ടു പരീക്ഷാഫലം വരുന്നതിന് മുമ്പ് ഏകപക്ഷീയമായി ബി.എസ്.സി നഴ്സിംഗ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ച സർക്കാർ നടപടിക്കെതിരെ നിലപാട് കടുപ്പിച്ച് മാനേജ്മന്റുകൾ. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡേ ഇന്ന് വിളിച്ച യോഗം മാനേജ്മെന്റുകൾ പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെ മാറ്റിവച്ചു. ഉദ്യോഗസ്ഥർ തന്നിഷ്ടംപോലെ പ്രവർത്തിക്കുകയാണെന്നും മന്ത്രിതല ചർച്ചയിൽ മാത്രമേ പങ്കെടുക്കൂ എന്നുമാണ് മാനേജ്മെന്റുകളുടെ നിലപാട്.

കൂടിയാലോചനയില്ലാതെ അപേക്ഷ ക്ഷണിച്ചതിൽ പ്രതിഷേധിച്ച് സ്വാശ്രയ കോളേജുകളിലെ എല്ലാ സീറ്റുകളിലും സ്വന്തംനിലയിൽ പ്രവേശനം നടത്തുമെന്നും 50% സീറ്റ് സർക്കാരിന് വിട്ടുനൽകില്ലെന്നും മാനേജ്മെന്റുകൾ പ്രഖ്യാപിച്ചിരുന്നു. കേരളകൗമുദി ബുധനാഴ്ച ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് അഡി. ചീഫ് സെക്രട്ടറി ചർച്ചയ്ക്ക് വിളിച്ചത്. ഇന്നുച്ചയ്ക്ക് 2.30നായിരുന്നു ചർച്ച നിശ്ചയിച്ചിരുന്നത്.

മുൻകാലങ്ങളിൽ പ്രവേശന നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് മാനേജ്മെന്റുകളുമായി സർക്കാർ ചർച്ച നടത്തിയിരുന്നു. ചർച്ചയ്ക്ക് വിളിക്കണമെന്നാവശ്യപ്പെട്ട് ഇക്കുറി മാനേജ്മെന്റുകൾ കത്ത് നൽകിയെങ്കിലും നടപടിയുണ്ടായില്ല. അതിനിടെ സർക്കാർ പ്രവേശന നടപടി തുടങ്ങി. ഇതാണ് മാനേജ്മെന്റുകളെ പ്രകോപിപ്പിച്ചത്.

ഐ.​എ​ച്ച്.​കെ​ ​വാ​ർ​ഷി​ക​ ​സ​മ്മേ​ള​നം​ ​നാ​ളെ​ ​മ​ല​പ്പു​റ​ത്ത്

മ​ല​പ്പു​റം​:​ ​ദി​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​ ​ഒ​ഫ് ​ഹോ​മി​യോ​പ്പ​ത്‌​സ് ​കേ​ര​ള​യു​ടെ​ ​(​ഐ.​എ​ച്ച്.​കെ​ ​)​ ​വാ​ർ​ഷി​ക​ ​സ​മ്മേ​ള​ന​വും​ ​ശാ​സ്ത്ര​ ​സെ​മി​നാ​റും​ 17,18​ ​തീ​യ​തി​ക​ളി​ലാ​യി​ ​മ​ല​പ്പു​റം​ ​റോ​സ് ​ലോ​ഞ്ച് ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ന​ട​ക്കും.​ ​സ​മ്മേ​ള​നം​ ​നാ​ളെ​ ​രാ​വി​ലെ​ 10​ന് ​പി.​ ​ഉ​ബൈ​ദു​ള്ള​ ​എം.​എ​ൽ.​എ​യും​ ​ദേ​ശീ​യ​ ​സെ​മി​നാ​ർ​ ​ഞാ​യ​റാ​ഴ്ച​ ​ഇ.​ടി.​മു​ഹ​മ്മ​ദ് ​ബ​ഷീ​ർ​ ​എം.​പി​യും​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ഡോ.​കൊ​ച്ചു​റാ​ണി​ ​വ​ർ​ഗീ​സ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​കു​ട്ടി​ക​ളു​ടെ​ ​രോ​ഗ​ങ്ങ​ളി​ൽ​ ​ഹോ​മി​യോ​പ്പ​തി​യു​ടെ​ ​സാ​ദ്ധ്യ​ത​ക​ൾ​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​ഡോ.​ആ​ർ.​രാ​ധാ​കൃ​ഷ്ണ​ൻ​ ​നാ​യ​ർ​ ​സം​സാ​രി​ക്കും.​ ​തു​ട​ർ​ന്ന് ​ഹോ​മി​യോ​പ്പ​തി​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​പാ​ന​ൽ​ ​ച​ർ​ച്ച​ ​ന​ട​ക്കും.
മി​ക​ച്ച​ ​ഹോ​മി​യോ​പ്പ​തി​ ​ഡോ​ക്ട​ർ​ക്കു​ള്ള​ ​ഡോ.​ ​എ​ൻ.​കെ.​ജ​യ​റാം​ ​അ​വാ​ർ​ഡ് ​ഡോ.​ ​കെ.​കെ.​ന​സീ​റി​നും​ ​(​കൊ​ടു​ങ്ങ​ല്ലൂ​ർ​),​ ​മീ​ഡി​യ​ ​അ​വാ​ർ​ഡ് ​കേ​ര​ള​കൗ​മു​ദി​ ​(​പ്രി​ന്റ്),​ ​ക്ല​ബ് ​എ​ഫ്.​എം​ ​(​ഓ​ഡി​യോ​ ​),​ ​ഏ​ഷ്യാ​നെ​റ്റ് ​ന്യൂ​സി​നും​ ​(​വി​ഷ്വ​ൽ​ ​)​ ​ന​ൽ​കും.​ ​ഹാ​ക്ക​ത്തോ​ൺ,​ ​റി​സ​ർ​ച്ച് ​പേ​പ്പ​ർ​ ​പ്ര​സ​ന്റേ​ഷ​ൻ​ ​തു​ട​ങ്ങി​യ​വ​ ​ന​ട​ക്കും.​ 1000​ത്തി​ല​ധി​കം​ ​പ്ര​തി​നി​ധി​ക​ൾ​ ​പ​ങ്കെ​ടു​ക്കു​മെ​ന്ന് ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​ഐ.​എ​ച്ച്.​കെ​ ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​ഡോ.​ ​മു​ഹ​മ്മ​ദ് ​അ​സ്‌​ലം,​ ​ഡോ.​ ​പി.​എ.​നൗ​ഷാ​ദ്,​ ​ഡോ.​ ​പി.​ജാ​ഫ​ർ,​ ​ഡോ.​ ​അ​ബ്ദു​ൾ​ ​ശാ​ക്കി​ർ,​ ​ഡോ.​ന​ഈ​മു​റ​ഹ്മാ​ൻ,​ ​ഡോ.​ ​അ​ജി​ത് ​പി.​രാ​ജ് ​എ​ന്നി​വ​ർ​ ​അ​റി​യി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NURSING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA