
കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കായികമേള കോഴിക്കോട് നടത്താൻ തീരുമാനിച്ചത് കൂടുതൽ സൗകര്യം പരിഗണിച്ചാണെന്ന് കായികമന്ത്രി ഒ.ജെ.ജനീഷ്. കായികമേളയുടെ വേദി കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയ സംഭവത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിനോട് പ്രത്യേകമായ ഒരു എതിർപ്പുമില്ല. എൻ.ഐ.ടി സ്‌റ്റേഡിയമടക്കമുള്ള വലിയ സൗകര്യമുള്ള കളിക്കളം കോഴിക്കോടുള്ളതുകൊണ്ടാണ് മേള ഇവിടെ നടത്താൻ തീരുമാനിച്ചത്. അതേസമയം കണ്ണൂരുകാർക്ക് താത്പര്യമെങ്കിൽ അടുത്ത വർഷത്തെ കായികമേള അവിടെ നടത്താമെന്നും വിവാദങ്ങൾക്കൊന്നും അടിസ്ഥാനമില്ലെന്നും വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |