കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയിമഠത്തിലെ മുതിർന്ന സന്യാസിയും ആത്മീയ പ്രഭാഷകനും ആയുർവേദ പണ്ഡിതനും ഡോക്ടറുമായ സ്വാമി ശങ്കരാമൃതാനന്ദപുരി (63)സമാധിയായി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് എയിംസിൽ ചികിത്സയിലിരിക്കെ ഇന്നലെ വെെകിട്ടായിരുന്നു അന്ത്യം.
1991ൽ മഠത്തിൽ എത്തിയ അദ്ദേഹം ആയുർവേദ വൈദ്യശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. അമൃത സ്‌കൂൾ ഒഫ് ആയുർവേദയുടെ ഡീനും അമൃത ആയുർവേദ ആശുപത്രി മെഡിക്കൽ ഡയറക്ടറുമായിരുന്നു. സംസ്കൃതത്തിലും വേദാന്തത്തിലും ആയുർവേദത്തിലും ആഴത്തിലുള്ള അറിവുണ്ടായിരുന്നു. ലളിതാസഹസ്രനാമം, സൗന്ദര്യലഹരി, അഭിരാമി അന്താദി, രാമായണം തുടങ്ങിയ ഗ്രന്ഥങ്ങളെ ആസ്പദമാക്കി നടത്തിയ പ്രഭാഷണങ്ങളും വ്യാഖ്യാനങ്ങളും ഏറെ ശ്രദ്ധേയമാണ്. ആദ്ധ്യാത്മികദർശനവും ആയുർവേദത്തിലെ ആഴത്തിലുള്ള അറിവും സമന്വയിപ്പിച്ച് ആയുർവേദശാഖയുടെ വളർച്ചയെ നയിച്ചു. അദ്ധ്യാപനത്തിലൂടെയും സേവനത്തിലൂടെയും ആയുർവേദ പാരമ്പര്യത്തിന്റെ ജ്ഞാനം പകർന്ന സന്യാസിയായിരുന്നു. സംസ്കാരം ഇന്ന് രാത്രി ഒൻപതിന് അമൃതപുരിയിൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |