SignIn
Kerala Kaumudi Online
Friday, 11 September 2026 12.46 AM IST

അജന്ത- സെൻട്രൽ തിയേറ്ററുകളുടെ ഉടമ ആർ.എസ്.മോഹൻ ദാസ്

c

തിരുവനന്തപുരം : അജന്ത- സെൻട്രൽ തിയേറ്ററുകളുടെ ഉടമ തിരുവനന്തപുരം പാൽക്കുളങ്ങര ഇലഞ്ഞിപുരം റോസ് ഡേൽ ഇ.ആർ.എ 67 ( എ) യിൽ ആർ.എസ്.മോഹൻ ദാസ് (77) നിര്യാതനായി.
ശ്വസന സംബന്ധമായ അസുഖത്തിൽ ചികിത്സയിരിക്കെ കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് വൈകിട്ട് 5 മുതൽ വസതിയിലും നാളെ രാവിലെ 11 ന് തിരുവനന്തപുരം സെൻട്രൽ തിയേറ്ററിലും പൊതുദർശനത്തിന് വയ്ക്കും. 12 മണിക്ക് തൈയ്ക്കാട് ശാന്തികവാടത്തിൽ സംസ്‌കരിക്കും.

പിതാവ് സുബൈയ്യ മുതലാളി സ്ഥാപിച്ചതാണ് അജന്ത- സെൻട്രൽ തീയേറ്ററുകൾ. ഇവ പിന്നീട് മക്കളായ മോഹൻദാസും ദേവദാസും ചേർന്നാണ് നടത്തിവന്നിരുന്നത്. അജന്ത തീയേറ്ററിനെ ആധുനിക നിലവാരത്തിൽ നവീകരിച്ചു . ഒരുമാസം മുൻപ് അസുഖബാധിതാകും വരെ രാവിലെയും വൈകിട്ടും തീയേറ്ററിലെത്തി പ്രവർത്തനങ്ങൾ ഏകോപിച്ചിരുന്നു.


ഭാര്യ: ഉമ മോഹൻദാസ്. മക്കൾ : മനോജ്(കാനഡ ) , വിനോജ് (കാനഡ ) , സുനോജ് ( നിംസ് ഹോസ്പിറ്റൽ ) , മരുമക്കൾ അമുദ മനോജ്, സുബാഷിണി വിനോജ്, ശരണ്യ സുനോജ്. സഹോദരങ്ങൾ: ദേവദാസ്, പരേതനായ രാംദാസ് .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA