SignIn
Kerala Kaumudi Online
Saturday, 22 August 2026 1.12 AM IST

ഓണാശംസ നേർന്ന് ഗവർണർ

a

തിരുവനന്തപുരം: കേരള ജനതയ്ക്കും ലോകമെമ്പാടുമുള്ള മലയാളികൾക്കും ഓണാശംസ നേർന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. കേരളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഉത്സവമായ ഓണം, തന്റെ പ്രിയപ്പെട്ട ജനങ്ങളിലേക്ക് മഹാബലി തമ്പുരാൻ തിരിച്ചെത്തുന്ന ആഹ്ലാദകരമായ സന്ദർഭമാണ്. ജാതി-മത ഭേദമന്യേ എല്ലാവരെയും ഒന്നിപ്പിക്കുന്ന ഓണം, സമത്വത്തിന്റെയും സൗഹാർദ്ദത്തിന്റെയും നീതിനിഷ്ഠമായ ലോകത്തിനായുള്ള പ്രത്യാശയുടെ സന്ദേശം മുന്നോട്ടുവയ്ക്കുന്നു. പരമ്പരാഗത വേഷവിധാനവും ഓണസദ്യയും ഒത്തൊരുമയുടെ ചൈതന്യവും ഈ ഉത്സവത്തെ അവിസ്മരണീയമാക്കുന്നു. ഈ മനോഹര നാട്ടിൽ എന്റെ രണ്ടാമത്തെ ഓണം ആഘോഷിക്കുമ്പോൾ, സമാധാനത്തിന്റെയും സമൃദ്ധിയുടെയും അനുഗ്രഹങ്ങൾ കേരളത്തിലെ ഓരോ ഭവനത്തിലും എത്തിച്ചേരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ONAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA