
കണ്ണൂർ: 30 കോടിയുടെ തിരുവോണം ബമ്പർ കണ്ണൂരിൽ വഴിയോര സ്റ്റാളിൽ വിറ്റ ടിക്കറ്റിന്. കണ്ണൂർ ചക്കരക്കല്ലിലെ മുത്തു ഏജൻസിയിൽ നിന്ന് തളിപ്പറമ്പിലെ തമ്പുരാൻ ഏജൻസി വാങ്ങി വഴിയോരക്കച്ചവടക്കാരനായ സുജിത്തിന് വിറ്റു. ഈ ടിക്കറ്റിനാണ് കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക. നമ്പർ TL 360615. മഹാഭാഗ്യവാൻ ആരെന്ന വിവരം പുറത്തുവന്നിട്ടില്ല. പി.വി.അനീഷാണ് മുത്തു ഏജൻസി ഉടമ. തമ്പുരാൻ ഏജൻസി ഉടമ പി.വി.വത്സരാജും.
തളിപ്പറമ്പ് കോർട്ട് റോഡിലാണ് സുജിത്ത് ടിക്കറ്റ് വിൽക്കുന്നത്. നടന്നും വില്പന നടത്താറുണ്ട്. 2025ൽ ക്രിസ്മസ്- ന്യൂ ഇയർ ബമ്പറിന്റെ 20 കോടി ഒന്നാം സമ്മാനവും മുത്തു ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. 45,000 ഓണം ബമ്പർ ടിക്കറ്റുകളാണ് ഈ ഏജൻസി വഴി വില്പന നടന്നത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ഗോർഖി ഭവനിലായിരുന്നു നറുക്കെടുപ്പ്. മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. 12 കോടി ഒന്നാം സമ്മാനമുള്ള പൂജാബമ്പർ ടിക്കറ്റിന്റെ പ്രകാശനവും നിർവഹിച്ചു.
കിട്ടുക16.47 കോടി
ബമ്പർ ഭാഗ്യവാന് 16.47 കോടി രൂപയാവും കിട്ടുക. 30 കോടിയിൽ ബാക്കിത്തുക നികുതി, സർചാർജ്, സെസ്, ഏജൻസി കമ്മിഷൻ എന്നിങ്ങനെ പോകും. 30 കോടിയുടെ 10 ശതമാനമായ മൂന്ന് കോടി രൂപയാണ് ഏജൻസി കമ്മിഷൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |