SignIn
Kerala Kaumudi Online
Friday, 23 October 2026 12.19 AM IST

ഓപ്പൺ യൂണിവേഴ്സിറ്റി പരീക്ഷഫലം പ്രസിദ്ധീകരിച്ചു

p

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (2022 അഡ്മിഷൻ) എം.എ ഇംഗ്ലീഷ് / മലയാളം പി.ജി പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്റർ മേയ് 2024 സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം വിവിധ ലേണർ സപ്പോർട്ട് സെന്ററുകളുടെ ക്രമത്തിൽ www.sgou.ac.in ൽ ലഭ്യമാണ്. അസൈൻമെന്റുകൾ സമർപ്പിച്ചിട്ടില്ലാത്ത പഠിതാക്കളുടെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. പഠിതാക്കളുടെ കോഴ്സുകൾ തിരിച്ചുള്ള മാർക്കുകൾ വെബ്സൈറ്റിൽ. സെമസ്റ്റർ ഗ്രേഡ് കാർഡുകൾ പഠിതാക്കളുടെ ലോഗിനിൽ നിന്ന് സർവകലാശാലയിൽ നിന്നുമുള്ള അറിയിപ്പ് ലഭിച്ച ശേഷം ഡൗൺലോഡ് ചെയ്യാം.

ഉത്തരക്കടലാസിന്റെ സോഫ്ട് കോപ്പി ലഭിക്കുന്നതിന് നിശ്ചിത ഫീസടച്ച് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനായി erp.sgou.ac.in ലെ ലേണർ ഡാഷ്‌ബോർഡ് സന്ദർശിക്കുക. 27ന് മുമ്പ് അപേക്ഷ നൽകണം.

ഓർമ്മി​ക്കാൻ

കോ​ഴ്‌​സ്/​കോ​ളേ​ജ് ​ഓ​പ്ഷ​നു​ക​ൾ​ ​ന​ൽ​കാം:
പാ​രാ​മെ​ഡി​ക്ക​ൽ​ ​ഡി​ഗ്രി​ ​കോ​ഴ്‌​സു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് ​ റാ​ങ്ക് ​ലി​സ്റ്റി​ൽ​ ​ഉ​ൾ​പ്പെ​ട്ട​ ​അ​പേ​ക്ഷ​ക​ർ​ക്ക് ​ 16​ ​മു​ത​ൽ​ 18​ന് ​വൈ​കി​ട്ട് 5​ ​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​പു​തു​താ​യി​ ​കോ​ഴ്‌​സ്/​കോ​ളേ​ജ് ​ഓ​പ്ഷ​നു​ക​ൾ​ ​ന​ൽ​കാം.​ ​വി​വ​ര​ങ്ങ​ൾ​ക്ക് w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​. ഫോൺ​: ​04712560363,​ 64.

ബി.​ഫാം​ അ​പേ​ക്ഷ:
ബി.​ഫാം​ ​(​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​)​ ​ ​ ​പ്ര​വേ​ശ​ന​ത്തി​ന് ​ 17​ന് ​വൈ​കി​ട്ട് 5​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ 21​വ​രെ​ ​അ​പ്‍​ലോ​ഡ് ​ചെ​യ്യാം.​ ​ w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n.

ഉ​ത്ത​ര​സൂ​ചി​ക:
​എ​ൻ.​എം.​എം.​എ​സ് ​മാ​റ്റ്,​ ​സാ​റ്റ് ​പ​രീ​ക്ഷ​ക​ളു​ടെ​ ​താ​ത്കാ​ലി​ക​ ​ഉ​ത്ത​ര​സൂ​ചി​ക​ ​h​t​t​p​s​:​/​/​p​a​r​e​e​k​s​h​a​b​h​a​v​a​n.​k​e​r​a​l​a.​g​o​v.​i​n​/​ ​n​m​m​s​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ.

ചോ​ദ്യ​ ​പേ​പ്പ​ർ​ ​ചോ​ർ​ച്ച​യിൽ
ന​ട​പ​ടിവേ​ണം

കൊ​ച്ചി​:​ ​പ്ല​സ് ​വ​ൺ​ ​ക​ണ​ക്ക് ​പ​രീ​ക്ഷ​യു​ടെ​ ​ചോ​ദ്യ​ ​പേ​പ്പ​ർ​ ​സ്വ​കാ​ര്യ​ ​ഓ​ൺ​ലൈ​ൻ​ ​ചാ​ന​ലി​ലൂ​ടെ​ ​ചോ​ർ​ന്ന​ ​സം​ഭ​വ​ത്തി​ൽ​ ​കു​റ്റ​ക്കാ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​വേ​ണ​മെ​ന്ന് ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ൾ​ ​ടീ​ച്ചേ​ഴ്‌​സ് ​അ​സോ​സി​യേ​ഷ​ൻ​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന് ​കീ​ഴി​ലെ​ ​എ​സ്.​സി.​ഇ.​ആ​ർ.​ടി​ ​കേ​ന്ദ്രീ​കൃ​ത​ ​രീ​തി​യി​ൽ​ ​ത​യ്യാ​റാ​ക്കി​ ​പ്രി​ന്റ് ​ചെ​യ്ത് ​സ്‌​കൂ​ളു​ക​ൾ​ക്ക് ​ന​ൽ​കു​ന്ന​ ​പൊ​തു​ ​ചോ​ദ്യ​ ​പേ​പ്പ​ർ​ ​ചോ​രു​ന്ന​ത് ​ഗു​രു​ത​ര​ ​വീ​ഴ്ച​യാ​ണ്.​ ​ഏ​താ​നും​ ​വ​ർ​ഷം​ ​മു​മ്പ് ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​പ​രീ​ക്ഷാ​ ​ചോ​ദ്യ​പ്പേ​പ്പ​ർ​ ​മോ​ഷ​ണം​ ​പോ​യ​ ​കേ​സി​ൽ​ ​പ്ര​തി​ക​ളെ​ ​പി​ടി​കൂ​ടാ​ൻ​ ​പൊ​ലീ​സി​ന് ​സാ​ധി​ച്ചി​ട്ടി​ല്ല.​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​വി​ശ്വാ​സ്യ​ത​ ​നി​ല​നി​ർ​ത്താ​ൻ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​ത​യ്യാ​റാ​ക​ണ​മെ​ന്നും​ ​എ​ച്ച്.​എ​സ്.​എ​സ്.​ടി.​എ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​വെ​ങ്കി​ട​ ​മൂ​ർ​ത്തി,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​അ​നി​ൽ​ ​എം.​ജോ​ർ​ജ് ​എ​ന്നി​വ​ർ​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPEN UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA