SignIn
Kerala Kaumudi Online
Thursday, 03 September 2026 11.43 AM IST

ഓപ്പറേഷൻ തൂഫാൻ: പരിശോധനയ്ക്ക് ഇഡിയും, സംസ്ഥാനത്ത് നാലിടത്ത് റെയ്‌ഡ്

ed-raid
ഇഡി റെയ്ഡ് നടക്കുന്നതിന്റെ ദൃശ്യം

കൊച്ചി: ഓപ്പറേഷൻ തൂഫാനുമായി കൈക്കോർത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). സംസ്ഥാനത്ത് നാലിടത്ത് ഇഡി റെയ്ഡ് പുരോഗമിക്കുകയാണ്. കോഴിക്കോട് രണ്ടിടത്തും പാലക്കാട് രണ്ടിടത്തുമാണ് പരിശോധന നടക്കുന്നത്. ലഹരി കച്ചവടത്തിന്റെ മറവിൽ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

കഴിഞ്ഞമാസം നെടുമ്പാശേരിയിൽ 16 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ഇഡി കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കേസിലെ പ്രതികളായ അബു താഹിർ, ഹരികൃഷ്ണൻ, ജഗത്, ജൈസൽ എന്നിവരുടെ വീടുകളിലാണ് ഇഡി ഉദ്യോഗസ്ഥർ ഇന്ന് ഒരേസമയം പരിശോധന നടത്തുന്നത്.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്ത്‌ ഇതുവരെ 10725 പേരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം, 39 കേസുകളിലായി 45 പേർ കൂടി അറസ്റ്റിലായതോടെ ആകെ രജിസ്റ്റർ ചെയ്‌ത കേസുകളുടെ എണ്ണം 9935 ആയി. ഇതുവരെ 21412.383 ഗ്രാം എം.ഡി.എം.എയും 1154.426 കി.ഗ്രാം കഞ്ചാവും 4738.169 ഗ്രാം ഹാഷിഷ് ഓയിലും 524.127 ഗ്രാം ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 13 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് മൂന്ന് കേസുകളും കൊമേർഷ്യൽ ക്വാണ്ടിറ്റി കൈവശം വച്ചതിന് രണ്ട് കേസുകളും 27 എൻ.ഡി.പി.എസ് ആക്ട് പ്രകാരം 21 കേസുകളും കോട്പ പ്രകാരം 31 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് 38.452 ഗ്രാം എം.ഡി.എം.എയും 14.181 കി.ഗ്രാം കഞ്ചാവും 4.48 ഗ്രാം ഹാഷിഷ് ഓയിലും 0.2 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു.

English Summary

ED has launched an investigation into the ₹16 crore hybrid cannabis seizure at Nedumbassery. As part of Operation Toofan, raids are underway at four locations in Kozhikode and Palakkad.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPERATION TUFAN, KOZHIKODE, MDMA, PALAKKAD, ENFORCEMENT DIRECTORATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA