തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തിരുവനന്തപുരത്തെ പൂജപ്പുര സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടിയതായി റിപ്പോർട്ട്. ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു മിന്നൽ പരിശോധന. ജയിലിനുള്ളിൽ എങ്ങനെയാണ് കഞ്ചാവ് എത്തിയത്, ഇതിന് ആരുടെയൊക്കെ സഹായം ലഭിച്ചു എന്നതുൾപ്പെടെ പരിശോധിക്കും.
സംസ്ഥാനത്തെ ജയിലുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം സജീവമാണെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തിരുവനന്തപുരത്തിന് പുറമേ വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിലും പരിശോധന നടന്നുവെന്നാണ് വിവരം. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
2019 ഒക്‌ടോബറിൽ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് ലഹരിവസ്‌തുക്കൾ പിടികൂടിയിട്ടുണ്ട്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ പ്രതി നസീമിന്റെ ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. അന്ന് ഏഴ് തടവുകാരിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ജയിലിനുള്ളിൽ മൊബൈൽ ഫോണുകളും മയക്കുമരുന്നും വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അന്നത്തെ പരിശോധന.
പലപ്പോഴും പുറത്തുനിന്നുള്ള ഏജന്റുമാരാണ് തടവുകാർക്ക് ലഹരി എത്തിച്ചുനൽകുന്നതെന്നായിരുന്നു അന്നത്തെ വിലയിരുത്തൽ. സന്ദർശകരായി എത്തുന്നവർ വഴിയിലും കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്ന സമയത്തുമാണ് പ്രധാനമായും ഇത്തരം കൈമാറ്റങ്ങൾ നടക്കുന്നതെന്നും അന്ന് കണ്ടെത്തിയിരുന്നു.
Cannabis was seized during a surprise raid at Poojappura Central Jail in Thiruvananthapuram under Operation Toofan. The inspection followed intelligence on drug smuggling inside Kerala prisons. Similar raids were conducted at Viyyur and Kannur Central Jails. Authorities are investigating how the contraband entered the prison and who facilitated its supply.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |