SignIn
Kerala Kaumudi Online
Monday, 20 July 2026 6.11 PM IST

വഖഫ് ബോർഡ്:യു.ഡി.എഫ് നിലപാട് വഞ്ചനയെന്ന് രാജീവ്

p-rajeev

കൊച്ചി: മുസ്ലിം സമുദായത്തെയും മതന്യൂനപക്ഷങ്ങളെയും വഞ്ചിക്കുന്ന നിലപാടാണ് വഖഫ് വിഷയത്തിൽ യു.ഡി.എഫിന്റേതെന്ന് മുൻ മന്ത്രി പി.രാജീവ് പറഞ്ഞു.നിയമവശം നോക്കി പ്രതികരിക്കാമെന്ന വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും വഖഫ് മന്ത്രി എം.ഷംസുദ്ദീന്റെയും നിലപാട് ഒളിച്ചോടലാണെന്നും അദ്ദേഹം പറഞ്ഞു.അമുസ്ലിം പ്രതിനിധികളെ ഉൾപ്പെടുത്തി സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നാണ് കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞുമാറിയത്.ഹർജിയെ പിന്തുണയ്‌ക്കുന്ന സത്യവാങ്മൂലമാണ് സർക്കാർ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചത്. ഇത് കോൺഗ്രസ് മുമ്പ് പാർലമെന്റിൽ സ്വീകരിച്ച നിലപാടിന് വിരുദ്ധമാണ്.ബി.ജെ.പിയുടെ പ്രീതി പിടിച്ചുപറ്റാനായി അവരുടെ താത്പര്യങ്ങൾക്ക് യു.ഡി.എഫ് പൂർണ്ണമായും വഴങ്ങിയെന്നും പി. രാജീവ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: P RAJEEV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA