SignIn
Kerala Kaumudi Online
Saturday, 13 June 2026 2.15 AM IST

നെൽവില കൂട്ടാനും കിട്ടാനും ബഡ്ജറ്റിൽ കണ്ണുംനട്ട് കർഷകർ, #റിവോൾവിംഗ് ഫണ്ട് വാഗ്ദാനം പാലിക്കുമെന്ന് പ്രതീക്ഷ

a

ആലപ്പുഴ : നെൽവില യഥാസമയം ലഭ്യമാക്കാൻ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളായ റിവോൾവിംഗ് ഫണ്ടും കിലോയ്ക്ക് 35 രൂപ വിലയും ബഡ്ജറ്റിൽ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിൽ കർഷകർ. വില

പി.ആർ.എസ് വായ്പയായി നൽകുന്നത് യഥാസമയം കിട്ടാതെ കർഷകർ വലയുന്നത് കണ്ടാണ് ബദൽ സംവിധാനമെന്ന നിലയിൽ റിവോൾവിംഗ് ഫണ്ട് യു.ഡി.എഫ് വാഗ്ദാനം ചെയ്തത്.

ഭൂമി തരംമാറ്റലിന് ഫീസായി ഈടാക്കുന്ന തുകയിൽ നിശ്ചിതശതമാനം നെൽകൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി റിവോൾവിംഗ് ഫണ്ടാക്കി മാറ്റി സപ്ളൈകോ സംഭരിക്കുന്ന നെല്ലിന്റെ വില 24മണിക്കൂറിനുള്ളിൽ കർഷകരുടെ അക്കൗണ്ടുകളിൽ ലഭ്യമാക്കുമെന്നാണ് വാഗ്ദാനം.

കഴിഞ്ഞവർഷം രണ്ട് സീസണിലുമായി 1,​645 കോടി രൂപയാണ് നെല്ല് സംഭരണത്തിനായി വേണ്ടിവന്നത്. ഇതിൽ 1,​331കോടി കേന്ദ്രവിഹിതമാണ്.

വർദ്ധിച്ച ഉത്പാദനച്ചെലവ് നേരിടുന്ന കേരളത്തിൽ നിലവിൽ ഒരുകിലോ നെല്ലിന് 30 രൂപയാണ് ലഭിക്കുന്നത്. കേന്ദ്രം അടുത്തിടെ പ്രഖ്യാപിച്ച 72 പൈസയുടെ വർദ്ധന വരുന്ന സീസണിൽ നടപ്പായാൽ സംസ്ഥാനത്തിന്റെ വിഹിതമായ 9.52 പൈസയുൾപ്പെടെ 33.93പൈസ ലഭിക്കും. ഇതോടൊപ്പം 1.07രൂപ വർദ്ധിപ്പിച്ചാൽ കർഷകർക്ക് 35 രൂപ നൽകാം. കേരളത്തിന്റെ പകുതി ഉത്പാദനച്ചെലവുള്ള തമിഴ്നാട്ടിൽ 35 രൂപയാണ് നെല്ലിന്റെ വില.

റിവോൾവിംഗ് ഫണ്ട്

 2018ലെ നിയമഭേദഗതിക്ക് ശേഷം 2025 നവംബർ വരെ 1824.15കോടി രൂപയാണ് ഭൂമി തരംമാറ്റൽ ഫീസിനത്തിൽ സർക്കാരിന് ലഭിച്ചിട്ടുണ്ട്. ഈ തുക കൃഷി പ്രോത്സാഹിപ്പിക്കാൻ മാത്രമേ വിനിയോഗിക്കാവൂ എന്ന് ഹൈക്കോടതി ഉത്തരവും ഉണ്ട്.

# 2024-25 വർഷത്തിൽ 8,​416ക‌ർഷകർ അധികമായി നെൽകൃഷിയിലേക്ക് വരികയും 21,​500 ടൺ അധിക ഉത്പാദനമുണ്ടാകുകയും ചെയ്തിട്ടും നെല്ലിനായി റിവോൾവിംഗ് ഫണ്ട് പദ്ധതി ആവിഷ്കരിക്കാൻ മുൻസർക്കാർ തയ്യാറായിരുന്നില്ല.

 നിശ്ചിതശതമാനം നെൽവില നൽകാനായി മാറ്റിവയ്ക്കുകയും കേന്ദ്രവിഹിതം ലഭിക്കുന്ന മുറയ്ക്ക് ചെലവായ പണം തിരികെ നിക്ഷേപിക്കുകയും ചെയ്താൽ വില കൃത്യമായി കർഷകരുടെ അക്കൗണ്ടിലെത്തിക്കാം.

നെൽകൃഷി

(വർഷം,​ കർഷകർ)​

2021-22........... 3,09,845

2022-23............2,49,305

2023-24............1,​98,​463

2024-25............2,0​6,​879

നെല്ലുത്പാദനം

(അളവ് ലക്ഷം മെട്രിക് ടണ്ണിൽ)

 2022-23.......7.31

 2023-24.......5.59

 2024-25.......5.80

1,25,674 രൂപ:

പാട്ടത്തുക,വിത്ത്,കൂലിച്ചെലവ്

ഉൾപ്പെടെ ഒരു ഹെക്ടറിലെ

കൃഷിക്കുള്ള ആകെ ചെലവ്

``റിവോൾവിംഗ് ഫണ്ടും നെല്ലിന് കിലോയ്ക്ക് 35 രൂപയും ലഭ്യമാക്കി പ്രകടനപത്രികയിലെ വാഗ്ദാനം പാലിക്കാൻ സർക്കാർ തയ്യാറാകണം.``

- സോണിച്ചൻ പുളിങ്കുന്ന്,​

വോയ്സ് ഓഫ് കുട്ടനാട് കർഷക കൂട്ടായ്മ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PADDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA