
ന്യൂഡൽഹി: സുപ്രീംകോടതി മുൻ ജഡ്‌ജി ജസ്റ്റിസ് കെ.ടി. തോമസ്, വിദ്യാഭ്യാസ വിദഗ്‌ദ്ധൻ പി. നാരായണൻ എന്നിവർക്കുള്ള പദ്മവിഭൂഷണും മെഗാതാരം മമ്മൂട്ടിക്കും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമുള്ള പദ്മഭൂഷണും ഇന്ന് വിതരണം ചെയ്യും. വൈകിട്ട് 5ന് രാഷ്ട്രപതി ഭവനിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു പുരസ്കാരം നൽകും. നർത്തകി കലാമണ്ഡലം വിമലാ മേനോൻ പദ്മ അവാർഡും ഏറ്റുവാങ്ങും. ചടങ്ങിൽ വെള്ളാപ്പള്ളിക്കൊപ്പം ഭാര്യ പ്രീതി നടേശൻ, എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി തുടങ്ങിയവരും പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |