SignIn
Kerala Kaumudi Online
Tuesday, 11 August 2026 3.17 PM IST

ശ്രീ പത്മനാഭസ്വാമി  ക്ഷേത്രത്തിൽ തെരുവുനായയുടെ ആക്രമണം; രണ്ടുപേർക്ക് കടിയേറ്റു

READ ENGLISH VERSION
sree-padmanabhaswamy
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ രണ്ടുപേർക്ക് തെരുവ് നായയുടെ കടിയേറ്റു. നായയെ തുരത്തി ഓടിച്ച ക്ഷേത്ര ജീവനക്കാർക്കും പരിക്കേറ്റു. ഇന്നലെ രാത്രി ഒമ്പതരയോടെ വടക്കേ നടയ്ക്ക് പുറത്താണ് ഉത്തരേന്ത്യൻ സംസ്ഥാനക്കാരായ രണ്ടുപേർക്ക് നേരെ നായയുടെ ആക്രമണം ഉണ്ടായത്.

പടിഞ്ഞാറേനട വഴി ക്ഷേത്രത്തിനുള്ളിൽ കടന്ന തെരുവുനായയെ ജീവനക്കാർ തുരത്തി. വടക്കേ നടവഴി പുറത്തേക്ക് ഓടിയ തെരുവുനായ പോസ്റ്റ് ഓഫീസിന് മുന്നിൽ ദർശനം കഴിഞ്ഞ് നിന്ന രണ്ടുപേരെ കടിക്കുകയായിരുന്നു. ഇവരുടെ കാലിനാണ് കടിയേറ്റത്. പിന്നാലെ ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. നായയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ നാല് ജീവനക്കാർക്ക് നേരെയും നായയുടെ ആക്രമണം ഉണ്ടായി. ക്ഷേത്ര ഗാർഡുകൾക്കാണ് ശരീരത്തിൽ പോറലേറ്റത്. തുടർന്ന് നായയെ കിഴക്കേ നടയിൽവച്ച് പിടികൂടി നഗരസഭയെ ഏൽപ്പിച്ചു.

English Summary

Two devotees were bitten by a stray dog outside Sree Padmanabhaswamy Temple, Thiruvananthapuram, last night. The incident occurred near the north entrance, injuring the devotees' legs. Four temple staff were also scratched while attempting to capture the dog, which had entered the premises. The victims received medical attention, and the dog was subsequently apprehended and handed over to the municipality.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PADMANABHASWAMY TEMPLE, STRAY DOG ATTACK, THIRUVANANTHAPURAM TEMPLE, TEMPLE DOG BITE, KERALA TEMPLE NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA