SignIn
Kerala Kaumudi Online
Friday, 02 October 2026 3.07 PM IST

വീട്ടിലെ ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ച് അപകടം, ഉഗ്രസ്‌ഫോടനം കേട്ടുവെന്ന് അയൽവാസികൾ

explosion
നിരണത്ത് ഫ്രിഡ്‌‌ജ് പൊട്ടിത്തെറിച്ചുണ്ടായ അപകടം

പത്തനംതിട്ട: വീട്ടിലെ ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ച് അപകടം. തിരുവല്ല നിരണത്ത് ഇന്നുച്ചയോ‌ടെയായിരുന്നു സംഭവം. ജോസ് എന്നയാളുടെ വീട്ടിലാണ് അപകടമുണ്ടായത്.

ജോസിന്റെ മകൻ മാത്രമായിരുന്നു സംഭവസമയം വീട്ടിലുണ്ടായിരുന്നത്. അടുക്കളയോട് ചേർന്നുള്ള മുറിയിലായിരുന്നു ഫ്രിഡ്‌ജ് വച്ചിരുന്നത്. പൊട്ടിത്തെറിയിൽ മുറിയിലെ ഭിത്തിക്കടക്കം കേടുപാടുണ്ടായി. മേൽക്കൂരയും മുറിയിലുണ്ടായിരുന്ന മറ്റ് ഉപകരണങ്ങളും കത്തിനശിച്ചു. രണ്ട് മുറികൾക്കും കേടുപാടുകൾ സംഭവിച്ചു. അടുക്കളയിൽ ഗ്യാസ് സിലിണ്ടറിരുന്ന ഭാഗത്ത് തീ പടരാത്തത് വലിയ അപകടം ഒഴിവാക്കി. സംഭവത്തിൽ വീട്ടിൽ ആർക്കും പരിക്കില്ല.

ഉഗ്രസ്‌ഫോടനമാണുണ്ടായതെന്ന് അയൽവാസികൾ പറഞ്ഞു. തിരുവല്ലയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘമാണ് തീ നിയന്ത്രണവിയേധമാക്കിയത്.

English Summary

A refrigerator exploded at a house in Niranam near Thiruvalla, causing damage to two rooms, the roof, walls and household appliances. The homeowner’s son was the only person inside but escaped unharmed. Firefighters from Thiruvalla controlled the fire. The blaze did not reach the kitchen’s gas cylinder, preventing a potentially larger accident.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PATHANAMTHITTA FRIDGE EXPLOSION, NIRANAM ACCIDENT, FRIDGE BLAST KERALA, പത്തനംതിട്ട ഫ്രിഡ്ജ് പൊട്ടിത്തെറി, NIRANAM FIRE ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA