SignIn
Kerala Kaumudi Online
Saturday, 24 October 2026 6.52 AM IST

പെട്രോൾ പമ്പുകൾ ഇന്ന് ഉച്ചവരെ അടച്ചിടും

petrol-pump

തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ ഇന്നു രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 വരെ അടച്ചിടും. തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന കോഴഞ്ചേരി,​ റാന്നി,​ കോന്നി,​ അടൂർ താലൂക്കുകളെയും ചെങ്ങന്നൂർ നഗരസഭയെയും പണിമുടക്കിൽ നിന്നൊഴിവാക്കി. പെട്രോളിയം ഡീലേഴ്സ്‌ നേതാക്കളെ ടാങ്കർലോറി ഡ്രൈവേഴ്സ് യൂണിയൻ നേതാക്കൾ മർദ്ദിച്ചെന്നാരോപിച്ച് പെട്രോളിയം ഡീലേഴ്സ് അസോസിയേഷനാണ് സമരം നടത്തുന്നത്. കമ്പനികൾ നേരിട്ട് നടത്തുന്നതും സിവിൽ സപ്ലൈസ് കോർപറേഷന്റേതുമായ പമ്പുകൾക്ക് സമരം ബാധകമല്ല. കെ.എസ്.ആർ.ടി.സി പമ്പുകളും പ്രവർത്തിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PETROL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA