SignIn
Kerala Kaumudi Online
Friday, 23 October 2026 6.58 PM IST

എരുമേലി പേട്ടതുള്ളലിന് അമ്പലപ്പുഴസംഘം പുറപ്പെട്ടു

ambala

അമ്പലപ്പുഴ : എരുമേലി പേട്ടതുള്ളി ശബരീശദർശനത്തിനും ആചാരപരമായ ചടങ്ങുകൾക്കുമായി അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘം സമൂഹപ്പെരിയോൻ എൻ.ഗോപാലകൃഷ്‌ണപിള്ളയുടെ നേതൃത്വത്തിൽ ഇന്നലെ യാത്രതിരിച്ചു. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രഭാതശീവേലിക്കു ശേഷം മേൽശാന്തി കണ്ണമംഗലം കേശവൻ നമ്പൂതിരി എരുമേലി പേട്ടതുള്ളലിന് എഴുന്നള്ളിക്കാനുള്ള സ്വർണ്ണത്തിടമ്പ് പൂജിച്ച് സമൂഹപ്പെരിയോന് കൈമാറി. തുടർന്ന്, തിടമ്പ് അലങ്കരിച്ച രഥത്തിൽ സ്ഥാപിച്ച് ഘോഷയാത്രയായി സംഘം പുറപ്പെട്ടു.

അമ്പലപ്പുഴ ക്ഷേത്രത്തിൽ 50 ദിവസം മൂന്നുനേരം അന്നദാനവും വിവിധ ക്ഷേത്രങ്ങളിലായി 19 ആഴി പൂജകളും നടത്തിയ ശേഷമാണ് 250 അംഗങ്ങളടങ്ങിയ സംഘം യാത്രതിരിച്ചത്. ഇതിൽ 35 പേർ മാളികപ്പുറങ്ങളാണ്. 11നാണ് എരുമേലി പേട്ടതുള്ളൽ.

13ന് പമ്പസദ്യയും പമ്പവിളക്കും നടത്തി മലകയറുന്ന സംഘത്തെ മരക്കൂട്ടത്ത് വച്ച് ദേവസ്വം,പൊലീസ് ഭാരവാഹികൾ ചേർന്ന് സ്വീകരിച്ച് പ്രത്യേക വഴിയിലൂടെ ദർശനത്തിന് ആനയിക്കും. മകരവിളക്ക് ദിവസമായ 14ന് രാവിലെ നെയ്യഭിഷേകവും അത്താഴപൂജയ്ക്ക് അമ്പലപ്പുഴക്കാരുടെ മഹാനിവേദ്യവും നടക്കും.

സംഘം പ്രസിഡന്റ് ആർ.ഗോപകുമാർ, സെക്രട്ടറി കെ.ചന്ദ്രകുമാർ, വൈസ് പ്രസിഡന്റ് ജിതിൻരാജ്, ഖജാൻജി ബിജു സാരംഗി, രഥയാത്ര കൺവീനർ ആർ.മധു വേലംപറമ്പ് എന്നിവരാണ് യാത്രയ്ക്ക് നേതൃത്വം നൽകുന്നത്.

എ​രു​മേ​ലി​യി​ലെ
അ​മി​ത​ ​നി​ര​ക്ക്:
വി​ശ​ദീ​ക​ര​ണം​ ​തേ​ടി

കൊ​ച്ചി​:​ ​ശ​ബ​രി​മ​ല​ ​തീ​ർ​ത്ഥാ​ട​ക​രി​ൽ​ ​നി​ന്ന് ​എ​രു​മേ​ലി​യി​ലെ​ ​സ്വ​കാ​ര്യ​ ​സേ​വ​ന​ ​ദാ​താ​ക്ക​ൾ​ ​അ​മി​ത​ ​നി​ര​ക്ക് ​ഈ​ടാ​ക്കു​ന്ന​താ​യു​ള്ള​ ​പ​രാ​തി​യി​ൽ​ ​ഹൈ​ക്കോ​ട​തി​ ​സ​ർ​ക്കാ​രി​ന്റെ​യും​ ​ദേ​വ​സ്വം​ ​ബോ​ർ​‌​ഡി​ന്റെ​യും​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ​യും​ ​വി​ശ​ദീ​ക​ര​ണം​ ​തേ​ടി.​ ​സ്വ​കാ​ര്യ​ ​പാ​ർ​ക്കിം​ഗ്,​ടോ​യ്ല​റ്റ്,​ഹോ​ട്ട​ൽ​ ​തു​ട​ങ്ങി​യ​വ​യ്‌​ക്ക് ​കൊ​ള്ള​വി​ല​ ​ഈ​ടാ​ക്കു​ന്നു​വെ​ന്ന​ ​വാ​ർ​ത്ത​ക​ളി​ലാ​ണ് ​ജ​സ്റ്റി​സ് ​അ​നി​ൽ​ ​കെ.​ ​ന​രേ​ന്ദ്ര​ൻ,​ജ​സ്റ്റി​സ് ​എ​സ്.​ ​മു​ര​ളീ​ ​കൃ​ഷ്ണ​ ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​ദേ​വ​സ്വം​ ​ബെ​ഞ്ചി​ന്റെ​ ​ന​ട​പ​ടി.​ ​വി​ഷ​യം​ ​ഇ​ന്ന് ​വീ​ണ്ടും​ ​പ​രി​ഗ​ണി​ക്കും.​ ​മ​ക​ര​വി​ള​ക്ക് ​പ്ര​മാ​ണി​ച്ച് ​മ​ക​ര​ജ്യോ​തി​ ​വ്യൂ​പോ​യി​ന്റി​ൽ​ ​തീ​ർ​ത്ഥാ​ട​ക​രു​ടെ​ ​സു​ര​ക്ഷ​യ്‌​ക്ക് ​സം​വി​ധാ​ന​ങ്ങ​ൾ​ ​ഒ​രു​ക്കി​ത്തു​ട​ങ്ങി​യെ​ന്ന് ​സ​ർ​ക്കാ​ർ​ ​അ​റി​യി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PETTA THULLAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA