SignIn
Kerala Kaumudi Online
Saturday, 24 October 2026 6.52 AM IST

ഫാം. ഡിക്ക് അവസരങ്ങളേറെ

p

ഫാം. ഡി കോഴ്‌സിന് വളരെയേറെ സാധ്യതകളാണ് ലോകമെമ്പാടുമുള്ളത്. ഫാർമസി വ്യവസായം, ഗവേഷണം, അധ്യാപനം, പ്രാക്ടീസ് മേഖലകളിൽ ഫാം ഡി പൂർത്തിയാക്കിയവർക്ക് രാജ്യത്തിനകത്തും വിദേശരാജ്യങ്ങളിലും അവസരങ്ങളേറെയുണ്ട്. 2008- ലാണ് ഇന്ത്യ ഗവണ്മെന്റും ഫാർമസി കൗൺസിൽ ഒഫ് ഇന്ത്യയും ചേർന്ന് 6 വർഷ ഫാം ഡി കോഴ്‌സാരംഭിച്ചത്. ഇതിൽ ഒരുവർഷം ഇന്റേൺഷിപ്പാണ്. 5 വർഷമാണ് പഠനകാലയളവ്. ഫിസിക്സ്, കെമിസ്ട്രി മാത്സ്/ബയോളജിയോടെ പ്ലസ് ടു സയൻസ് ഗ്രൂപ്പ് ജയിച്ചവർക്ക് ഫാം ഡി കോഴ്സിന് ചേരാം.

കോഴ്‌സ് പൂർത്തിയാക്കിയവർക്ക് ക്ലിനിക്കൽ ഫാർമസിസ്റ്റ്, ഹോസ്പിറ്റൽ ഫാർമസി ഡയറക്ടർ, ഡ്രഗ് സേഫ്റ്റി അഡ്വൈസർ, മെഡിക്കൽ റൈറ്റർ, സയന്റിസ്റ്റ്, ഡ്രഗ് ഇൻസ്‌പെക്ടർ തുടങ്ങി വിവിധ തസ്തികകളിൽ പ്രവർത്തിക്കാം. റിസർച്ച് & ഡെവലപ്‌മെന്റ്, മാനുഫാക്ചറിംഗ്, ക്ലിനിക്കൽ റിസർച്ച്, റെഗുലേഷൻ, ബയോഇൻഫോർമാറ്റിക്‌സ്, കോഡിംഗ്, ഡ്രഗ് ഡിസ്‌കവറി, അധ്യാപനം തുടങ്ങി വിവിധ മേഖലകളിൽ അവസരങ്ങളുണ്ട്. അമേരിക്ക, യു.കെ, യൂറോപ്യൻ രാജ്യങ്ങൾ, ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിൽ ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയും ഫാർമസി ലൈസൻസിംഗ് ടെസ്റ്റും പൂർത്തിയാക്കി ഫാർമസിസ്റ്റായി പ്രാക്ടീസ് ചെയ്യാം. കാനഡ, ഓസ്‌ട്രേലിയൻ ഇമിഗ്രേഷനും അവസരങ്ങളുണ്ട്.

ബി.ബി.എ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ്

ലോകത്താകമാനം വ്യോമയാന, ടൂറിസം, ഹോസ്പിറ്റാലിറ്റി രംഗത്തു വൻ സാധ്യതകളാണുള്ളത്. സേവന മേഖലയിലെ വളർച്ചയ്ക്കാനുപാതികമായി ഈ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ ദൃശ്യമാകും. രണ്ടാംകിട നഗരങ്ങളിൽ പോലും എയർപോർട്ടുകളുടെ എണ്ണത്തിൽ വൻ വർധനവാണ് ലക്ഷ്യമിടുന്നത്.

രാജ്യത്തിനകത്തും വിദേശത്തും വ്യോമയാന, ഹോസ്പിറ്റാലിറ്റി, ടൂറിസം രംഗത്ത് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ മുന്നോട്ട് പ്രതീക്ഷിക്കുന്നു. കോഴ്‌സ് പൂർത്തിയാക്കിയവർക്ക് എയർലൈൻ കമ്പനികൾ, എയർപോർട്ടുകൾ, ടൂറിസം മേഖല, ഓൺലൈൻ ടിക്കറ്റിംഗ് സിസ്റ്റം, ഇ കോമേഴ്‌സ് കമ്പനികൾ എന്നിവയിൽ അസിസ്റ്റന്റ് മാനേജർ, സൂപ്പർവൈസർ, ഫ്രണ്ട് ഓഫീസ്, എയർപോർട്ട് പ്ലാനിംഗ്, സേഫ്റ്റി & സെക്യൂരിറ്റി, കാർഗോ, ഹൗസ്‌കീപ്പിങ് മാനേജർ തുടങ്ങി വിവിധ തലങ്ങളിൽ പ്രവർത്തിക്കാം,

ബി.ബി.എ പൂർത്തിയാക്കിയവർക്ക് ഇന്ത്യയ്ക്കകത്തും വിദേശത്തും മാനേജ്മന്റ്, സപ്ലൈ ചെയിൻ, ലോജിസ്റ്റിക് തുടങ്ങിയ മേഖലകളിൽ എം.ബി.എ പ്രോഗ്രാമിന് ചേരാം. പഠനത്തോടൊപ്പം മികച്ച ഇംഗ്ലീഷ് പ്രാവീണ്യം, ആശയവിനിമയ ശേഷി, ടെക്‌നിക്കൽ & ഡൊമൈൻ സ്‌കിൽ എന്നിവ കൈവരിക്കാൻ ശ്രമിക്കണം. DGCA , IATA അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കാൻ ശ്രമിക്കണം. കാമ്പസ് പ്ലേസ്‌മെന്റ് ഉറപ്പുവരുത്തണം. പ്ലസ് ടു ഏതു ഗ്രൂപ്പെടുത്തു പഠിച്ചവർക്കും ബി.ബി.എ എയർലൈൻ & എയർപോർട്ട് മാനേജ്മന്റ് പ്രോഗ്രാമിന് ചേരാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHARM D
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA