
പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ സർവകലാശാലയിലെ മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണം. ടിക്കറ്റ് ക്ഷാമമുള്ളതിനാൽ റെയിൽവേയുമായി ബന്ധപ്പെട്ട് പ്രത്യേക ട്രെയിനുകളോ അധിക കോച്ചുകളോ അനുവദിക്കണം.വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അടിയന്തരമായി പരിഹരിക്കണം. സർവകലാശാലയിൽ ഉണ്ടായിരിക്കുന്ന സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം. ഒരു പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടന്നുവെന്ന ആരോപണത്തെ തുടർന്നാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാൽ സർവകലാശാലാ സ്ഥാപകനും ചാൻസലറുമായ ബി.ജെ.പി എം.പി അശോക് കുമാർ മിത്തലും മാനേജ്‌മെന്റും പ്രതിഷേധത്തെ പൊലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് അടിച്ചമർത്തുകയാണ്.ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം.
- പിണറായി വിജയൻ
പ്രതിപക്ഷ നേതാവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |