
തിരുവനന്തപുരം: എസ്.എം.എ മരുന്ന് വിതരണത്തിലെ ക്രമക്കേടുകളെയും, ആരോഗ്യ മന്ത്രിയുടെ ഇടപെടലുകളെയും
കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും, കുട്ടികളുടെ തുടർ ചികിത്സയും സുരക്ഷയും ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിഷയത്തെ വഴി തിരിച്ചു വിടാനാണ് മന്ത്രിയുടെ ശ്രമമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ക്ലിനിക്കൽ ട്രയലെന്ന് രേഖപ്പെടുത്തിയ മരുന്ന് എങ്ങനെ സർക്കാർ സംവിധാനത്തിലൂടെ വിതരണം ചെയ്തെന്ന് പറയണം. ഇവിടത്തേക്കല്ലെങ്കിൽ ഏതു രാജ്യത്തിന് വേണ്ടിയാണ് അങ്ങനെ ഒരു 'ട്രയൽ'? അത് ഇവിടത്തെ രോഗികളിൽ പരീക്ഷിക്കാനുള്ള കുറുക്കുവഴിയായിരുന്നോ? എന്തു കൊണ്ട്, 'പരീക്ഷണ മരുന്ന്' കൊടുക്കാനുള്ള സാഹചര്യം രോഗികളെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്തിയില്ല? ചട്ടപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കപ്പെട്ടോ? സംശയങ്ങൾക്ക് ഉത്തരം വേണം. വിഷയം ഉന്നയിക്കുന്നവരെ അധിക്ഷേപിച്ച് സർക്കാരിന് രക്ഷപ്പെടാനാവില്ല.
അറിഞ്ഞോ അറിയാതെയോ നമ്മുടെ ഇളം തലമുറ പരീക്ഷണ വസ്തുവായി മാറരുത്. ഇത് ജനറിക് മരുന്നുകൾക്കെതിരായ നീക്കമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് ആരോഗ്യ മന്ത്രി നടത്തുന്നതെന്നും പിണറായി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |