SignIn
Kerala Kaumudi Online
Thursday, 25 June 2026 2.04 AM IST

ചിന്തയിലെ ഫ്ലാറ്റ് ഒഴിഞ്ഞു,​ പിണറായി വിജയൻ തലസ്ഥാനത്തെ വാടകവീട്ടിലേക്ക് മാറുന്നു

READ ENGLISH VERSION

pinarayi-

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് രാജി വച്ച് കാവൽ മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയൻ തലസ്ഥാനത്ത് പുതിയ വീട്ടിലേക്ക് മാറുന്നു. തലസ്ഥാന നഗരത്തിലെ ബേക്കറി ജംഗ്ഷനിൽ വത്സല നഴ്സിംഗ് ഹോമിന് സമീപത്തെ പുതിയ വാടക വീട്ടിലേക്കാണ് പിണറായി വിജയൻ താമസം മാറുന്നത്. സി.പി.എം പൊളിറ്റ് ബ്യൂറോ യോഗത്തിനായി ഡൽഹിയിലുള്ള പിണറായി തിരികെ എത്തുന്നത് പുതിയ വീട്ടിലേക്കാകും. കുടുംബസമേതം ഇനി ഈ വീട്ടിലാവും പിണറായി താമസിക്കുക. രാജി വച്ചതിന് പിന്നാലെ ക്ലിഫ് ഹൗസിൽ നിന്ന് ചിന്ത ഫ്ലാറ്റിലേക്ക് അദ്ദേഹം താമസം മാറിയിരുന്നു.

അതേസമയം പിണറായി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നതിൽ തീരുമാനം ആയില്ല. പൊളിറ്റ് ബ്യൂറോ ഇക്കാര്യത്തിൽ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. പി.ബി യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച ചോദ്യങ്ങൾക്ക് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി കൃത്യമായ മറുപടി നൽകിയില്ല. അതേസമയം തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെ പിന്തുണയ്ക്കുന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്. തോൽവിയുടെ ധാർമ്മിക ഉത്തരവാദിത്വം പിണറായി വിജയൻ മാത്രം ഏറ്റെടുക്കേണ്ടതില്ലെന്നും പാർട്ടിയുടെ കൂട്ടുത്തരവാദിത്വമാണെന്നും ബേബി പറഞ്ഞു. തെറ്റ് തിരുത്തൽ ഉണ്ടാകുമെന്നും പാർട്ടിയിൽ നേതൃമാറ്റം ഉണ്ടാകുമോ എന്ന് അപ്പോൾ അറിയാമെന്നും ബേബി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA