തിരുവനന്തപുരം: മഴക്കെടുതിയെ തുടർന്നുള്ള രക്ഷാപ്രവർത്തനത്തിലെ അനാസ്ഥയിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി വി ഡി സതീശനുമെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ദുരന്തബാധിതരുടെ ദുരിതം തുടരുകയാണെന്നും പ്രകൃതിദുരന്തങ്ങളിൽപ്പെടുന്നവർ നിരാലംബരാകുന്ന അവസ്ഥയുണ്ടാകരുതെന്നും പിണറായി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്‌താവനകൾ അതിരുവിടുകയാണെന്നും അദ്ദേഹം വിമർശിച്ചു.
'തീരദേശ മേഖലകളിൽ ഉൾപ്പെടെ അടിയന്തര സഹായം ഉറപ്പാക്കണം. മുൻ സർക്കാർ നടപ്പിലാക്കിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടർന്നാൽ ഈ പ്രതിസന്ധി പരിഹരിക്കാനാകും. ദുരന്തബാധിത കുടുംബങ്ങളിൽ ഒരാൾക്കെങ്കിലും സർക്കാർ ജോലി നൽകുന്നതാണ് അഭികാമ്യം. രക്ഷാപ്രവർത്തന ഏകോപനത്തിൽ വലിയ വീഴ്‌ച സംഭവിച്ചു. ഇത്തരം ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട അടിയന്തര നടപടികൾ സമയോചിതമായി സ്വീകരിച്ചില്ല. സർക്കാരിന്റെ ഭാഗത്ത് നിന്ന് സാന്നിദ്ധ്യക്കുറവും അനാസ്ഥയും ഉണ്ടായി. ദുരന്തം കഴിഞ്ഞ് പത്ത് ദിവസം കഴിഞ്ഞാണ് മന്ത്രിമാർ സ്ഥലം സന്ദർശിക്കുന്നത്. ഇത് സർക്കാരിന്റെ ഗുരുതര വീഴ്‌ചയാണ്.
കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ മകൾ ജിജിക്കെതിരെ യുഡിഎഫ് അനുകൂലികൾ സൈബർ ആക്രമണം നടത്തുകയാണ്. ക്വട്ടേഷൻ സംഘങ്ങളെപ്പോലെയാണ് ഒരു വിഭാഗം അണികൾ പെരുമാറുന്നത്. അനീതിക്കെതിരെ പ്രതികരിച്ച ഒരു പെൺകുട്ടിക്കെതിരെ അതിക്രമം അഴിച്ചുവിട്ടവർക്കെതിരെ സർക്കാർ എന്തുകൊണ്ട് ഒരു നടപടിയും സ്വീകരിക്കുന്നില്ല' - പിണറായി വിജയൻ ചോദിച്ചു.
Pinarayi Vijayan criticized the Kerala government and Chief Minister V. D. Satheesan over alleged negligence in rain disaster relief operations. He accused the government of delayed response, poor coordination and inadequate support for affected families. He also demanded action against alleged cyberattacks targeting the daughter of a missing fisherman.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |