മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീലപരാമർശം നടത്തിയ സംഭവത്തിൽ യൂട്യൂബ് ചാനലിനെതിരെ കേസെടുത്ത് മലപ്പുറം സൈബർ പൊലീസ്. ബ്രഹ്മ കോഹഗ്നിഷനെന്ന യൂട്യൂബ് ചാനലിനെതിരെയാണ് കേസെടുത്തത്.
തിരുവനന്തപുരത്തുവച്ചു നടന്ന പരിപാടിയിൽ നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ടാണ് മന്ത്രിയെ യൂട്യൂബ് ചാനലിലൂടെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചത്. നിലവിളക്ക്, ഹലാൽ, ഹറാം എന്നീ മതപരമായ ആശയങ്ങൾ ഉപയോഗിച്ച് സമൂഹത്തിൽ വിദ്വേഷവും ശത്രുതയും വളർത്താൻ ശ്രമിച്ചതിനാണ് യൂട്യൂബ് ചാനലിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്.
യൂട്യൂബ് ചാനൽ ഉടമയ്‌ക്കെതിരെ യൂത്ത് ലീഗും രംഗത്തെത്തിയിരുന്നു. യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷാഫി കാടേങ്ങലാണ് മലപ്പുറം സൈബർ പൊലീസിൽ പരാതി നൽകിയത്. തലസ്ഥാനത്ത് നടന്ന പരിപാടിയിൽ പികെ കുഞ്ഞാലിക്കുട്ടിയും കെഎം ഷാജിയും നിലവിളക്ക് കൊളുത്തിയതിനെ മതസ്‌പർദ്ധ ഉണ്ടാക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉപയോഗിച്ചാണ് യൂട്യൂബ് വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് യൂത്ത് ലീഗ് പരാതിയിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |