SignIn
Kerala Kaumudi Online
Monday, 08 June 2026 3.14 AM IST

പ്ളസ് വൺ, വി.എച്ച്.എസ്.ഇ ട്രയൽ അലോട്ട്‌മെന്റ് ഇന്ന് 

1

തിരുവനന്തപുരം: പ്ലസ് വൺ,വൊക്കേഷണൽ ഹയർസെക്കൻഡറി പ്രവേശനം സംബന്ധിച്ച ട്രയൽ അലോട്ട്മെന്റ് ഇന്ന് രാവിലെ 10ന് പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികൾക്ക് ട്രയൽ അലോട്ട്മെന്റ് പരിശോധിച്ച് അപേക്ഷയിലെ തെറ്റു തിരുത്താം.പ്രോസ്പെക്ടസ് മാനദണ്ഡങ്ങളനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുമാണ് അലോട്ട്മെന്റിനായി പരിഗണിക്കുന്നത്.
ഹയർ സെക്കൻഡറി പ്രവേശന വെബ്സൈറ്റായ​ ​h​t​t​p​s​:​/​/​w​w​w.​h​s​c​a​p.​k​e​r​a​l​a.​g​o​v.​i​n​/​ൽ പ്രവേശിച്ച് കാൻഡിഡേറ്റ് ലോഗിനിലെ ട്രയൽ റിസൾട്ട്സ് എന്ന ലിങ്ക് വഴി ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാം. ഇതിനുള്ള സൗകര്യം സ്‌കൂളുകളിലെ ഹെൽപ്പ്ഡെസ്‌കിൽ നിന്നും ലഭിക്കും. ജൂൺ 10ന് വൈകിട്ട് 5 വരെ അപേക്ഷകർക്ക് അവസാനമായി തിരുത്തൽ വരുത്താം. തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്ട്മെന്റുകൾ റദ്ദാക്കപ്പെടും. ജൂൺ 15നാണ് ആദ്യ അലോട്ട്മെന്റ്. ജൂലായ് 1ന് മുഖ്യ അലോട്ട്മെന്റ് അവസാനിക്കും. ജൂലായ് രണ്ടിന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. ജൂലായ് 13 മുതൽ ഓഗസ്റ്റ് 5 വരെ സപ്ലിമെന്ററി അലോട്ട്മെന്റുകൾ പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് അഞ്ചിന് പ്ലസ് വൺ ക്ലാസുകളിലേക്കുള്ള പ്രവേശന നടപടികൾ അവസാനിപ്പിക്കും. 388 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റാണ് ഇന്ന് പ്രസിദ്ധീകരിക്കുക. ലോഗിൻ പേജിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ്‌വേഡും നൽകിയാൽ അലോട്ട്‌മെന്റ് ഫലം പരിശോധിക്കാം.ഓപ്ഷനുകൾ ഉൾപ്പെടെയുള്ള തിരുത്തലുകൾ ആവശ്യമുള്ളവർക്ക്, കാൻഡിഡേറ്റ് ലോഗിൻ ചെയ്ത ശേഷം ആവശ്യമായ തിരുത്തൽ വരുത്താം. ജൂൺ 10 ന് വൈകുന്നേരം 5 വരെ തെറ്റുകൾ തിരുത്താൻ അവസരമുണ്ടായിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PLUS0NE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA