SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.50 AM IST

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട് : രണ്ട് ഉദ്യോഗസ്ഥരെ പ്രതിചേർത്തു

nb

തിരുവനന്തപുരം: പ്ലാനിംഗ്ബോർഡ് നിയമനത്തട്ടിപ്പ് കേസിൽ

പി.എസ്.സി ആസ്ഥാനത്തെ അഡി. സെക്രട്ടറി ആർ.ഹരി, റിട്ട. ഡെപ്യൂട്ടി സെക്രട്ടറി പി.സതീഷ് എന്നിവരെ പ്രതികളാക്കി വിജിലൻസ് കോടതിയിൽ എസ്.ഐ.ടി റിപ്പോർട്ട് നൽകി. കൂടുതൽ പ്രതികളുണ്ടാവും.

ആസൂത്രണ ബോർഡ് ചീഫ് തസ്തികയിൽ ഇടതു സംഘടനാ നേതാവ് കൂടിയായ അരുൺ ജെ. പ്രതാപിന് ഒന്നാംറാങ്ക് കിട്ടാൻ ബോധപൂർവം മൂല്യനിർണയത്തിൽ പിഴവ് വരുത്തിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഓൺസ്ക്രീൻ മാർക്കിംഗ് ചുമതല സതീഷിനും മേൽനോട്ടം ഹരിക്കുമായിരുന്നു.പി.എസ്.സിയുടെ ആഭ്യന്തര വിജിലൻസ് അന്വേഷണത്തിലും ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തിയിരുന്നു.

ഹരിയെ സസ്പെൻഡ് ചെയ്യാൻ പൊതുഭരണവകുപ്പ് പി.എസ്.സിയോട് നിർദ്ദേശിച്ചിട്ടുണ്ട്. സതീഷ് വിരമിച്ചതിനാൽ വകുപ്പുതല നടപടിയുണ്ടാവും.പെൻഷൻ തടയും.

പി.എസ്.സിക്കെതിരെ മൂന്നു കേസുകൾ ഇന്നും നാളെയുമായി രജിസ്റ്റർചെയ്യും. ഏഴ് കേസുകൾ പിന്നാലെയെടുക്കും. അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, ഫിഷറീസ് എക്സ് റ്റഷൻ ഓഫീസർ, ഖാദി ബോർഡിലെ വില്ലേജ് ഓയിൽ ഇൻസ്പെക്ടർ പരീക്ഷകളിലെയും നിയമനങ്ങളിലെയും ക്രമക്കേടിനാണ് മൂന്നു പുതിയ കേസുകൾ.

10 അംഗങ്ങൾക്കുകൂടി

ഹാജരാകാൻ നോട്ടീസ്

നിയമനക്രമക്കേടിൽ പത്ത് പി.എസ്.സി അംഗങ്ങൾക്കുകൂടി ചോദ്യംചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി.

നാലു കമ്മിഷൻ അംഗങ്ങൾ ഇന്നുമുതൽ ബുധൻ വരെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യംചെയ്യലിനെത്താൻ കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. പിന്നാലെയാണ് പത്തുപേർക്കുകൂടി നോട്ടീസ് നൽകിയത്. അവസാനമാണ് പി.എസ്.സി ചെയർമാൻ ഹാജരാവേണ്ടത്.

അംഗങ്ങൾക്ക് ചോദ്യംചെയ്യൽ നോട്ടീസ് നൽകിയപ്പോൾ, പി.എസ്.സി ഹൈക്കോടതിയിലെത്തുകയും അന്വേഷണവുമായി നിസഹകരിക്കുകയും ചെയ്തു. ഹൈക്കോടതി രൂക്ഷവിമർശനം നടത്തിയതോടെയാണ് വീണ്ടും നോട്ടീസ് നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA