
തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയൻ ആഗസ്റ്റിൽ നടത്തിയ എച്ച്.ഡി.സി ആൻഡ് ബി.എം. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 91.75 ശതമാനം വിജയം. നോർത്ത് പറവൂർ സഹകരണ പരിശീലന കോളേജിലെ സുജിത എസ് ഒന്നാം റാങ്കും, കൊട്ടാരക്കര സഹകരണ പരിശീലന കോളേജിലെ അഞ്ജിത. എൽ രണ്ടാം റാങ്കും പാലക്കാട് സഹകരണ പരിശീലന കോളേജിലെ കെ.എൻ. ആര്യ മൂന്നാം റാങ്കും നേടി. പരീക്ഷാഫലത്തിന്റെ പുനർമൂല്യ നിർണയത്തിനുള്ള അപേക്ഷ 23 വരെ അതാത് സഹകരണ പരിശീലന കോളേജുകളിൽ സ്വീകരിക്കുന്നതാണ്. പരീക്ഷാഫലം www.scu.kerala.gov.inൽ ലഭ്യമാണ്.
പുനഃപരിശോധനാഫലം
സംസ്ഥാന സഹകരണ യൂണിയൻ 2026 ഏപ്രിലിൽ നടത്തിയ ജെ.ഡി.സി. പുനഃപരിശോധനാഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 81.27. വിശദ വിവരങ്ങൾക്ക് അതാത് കോളേജ്/സെന്ററുമായി ബന്ധപ്പെടുക. പുനഃപരിശോധനാഫലം www.scu.kerala.gov.inൽ ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |